Posts

Showing posts from August, 2024

ചക്കിട്ടപാറയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

Image
കർഷകർ കണ്ണീരിൽ കാട്ടാന റബർ മരങ്ങളുടെ തോൽ വ്യാപകമായി നശിപ്പിക്കുന്നതിൽ കർഷകർ ആശങ്കയിൽ (ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമുഴി വട്ടക്കയം പൈകയിൽ സുജിയുടെ തെങ്ങ്, റബർ മരങ്ങൾ കാട്ടാന തകർത്തപ്പോൾ) ✍🏻ജോബി മാത്യു ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നു. കഴിഞ്ഞ രാത്രിയിൽ പെരുവണ്ണാ മൂഴി, വട്ടക്കയം, കൂവപ്പൊയിൽ മേഖലകളിലാണു നാശം വിതച്ചത്. പെരുവണ്ണാമൂഴി പൈകയിൽ സുജിയുടെ തെങ്ങ്, റബർ എന്നിവ നശിപ്പിച്ചു. വട്ടക്കയത്ത് പാഴുക്കുന്നേൽ ജോസിൻ്റെ 8 റബർ മരങ്ങളുടെ തൊലി തിന്നു തകർത്തു. വാഴേപറമ്പിൽ പരുഷോത്തമിന്റെ വാഴകൃഷിയും നശിപ്പിച്ചിട്ടുണ്ട്. (കൂവപ്പൊയിൽ പഴയപറമ്പിൽ ഷെറിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ)  പൈകയിൽ ബാബുവിന്റെ തെങ്ങ് പിഴുതെറിഞ്ഞു. മഠത്തിനകത്ത് ജോൺസൻ്റെ വാഴകൃഷിയും നശിപ്പിച്ചു കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലി, പഴയപറമ്പിൽ ഷെറി എന്നിവരുടെ കൃഷി ഭൂമിയിൽ തെങ്ങ്, വാഴ എന്നിവ തകർത്തു.  (കൂവപ്പൊയിൽ പഴയപറമ്പിൽ ഷെല്ലിയുടെ തെങ്ങിൻ തൈ കാട്ടാന നശിപ്പിച്ചപ്പോൾ) ആനക്കൂട്ടം കുറ്റ്യാടി പുഴ നീന്തി കയറിയാണു കൃഷി ഭൂമിയിൽ എത്തുന്നത്. ഈ മേഖല...

പാഴുക്കുന്നേൽ ജോസ് ചോദിക്കുന്നു; ജീവിക്കാൻ ഞാൻ എന്തുചെയ്യണം..?

Image
✍🏻രാജൻ വർക്കി പെരുവണ്ണാമൂഴി: വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകൻ പാഴുക്കുന്നേൽ ജോസ് ചോദിക്കുന്നു ജീവിക്കാൻ ഞാൻ എന്തു ചെയ്യണം. വന്യമൃഗ ശല്യത്തിന്റെ പുതിയ രീതിയിൽ മനംനൊന്താണ് അദ്ദേഹത്തിന്റെ ഈ ചോദ്യം. ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് ഏഴിൽപെട്ട വട്ടക്കയം ഭാഗത്താണ് ജോസിൻ്റെ വീടും കൃഷിയിടവും ഉളളത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ കാട്ടാന റബർ മരങ്ങളുടെ തോലുരിച്ചു തിന്നു. ഇത് പുതിയ അനുഭവമാണെന്നു ജോസ് ദീപികയോട് പറഞ്ഞു. മുൻ കാലങ്ങളിൽ കമുങ്ങും വാഴയും തെങ്ങുമെല്ലാം നശിപ്പിക്കുന്ന കാഴ്‌ചയാണ് ഇദ്ദേഹവും കുടുംബവും കണ്ടിരുന്നത്. ഓനിപ്പുഴയോരത്തെ കൃഷിയിടം ഫലഭൂയിഷ്ടമാണ്. പശയുള്ള പാൽ ഒഴുകുന്ന റബർ മരം നശിപ്പിക്കുകയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ ധാരണ തിരുത്തിയാണ് കാട്ടാന റബർ മരങ്ങൾ നശിപ്പി ച്ചത്. പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ഭാഗമാണിത്. വനപാലകരെ കുറ്റപ്പെടുത്താൻ ജോസ് തയാറല്ല. വന്യമ്യ ഗശല്യ പ്രതിരോധത്തിനായി അവർക്ക് ലഭിക്കുന്ന നിർദേശം എന്താണെന്നു ജോസിനറിയാം. വാച്ചർമാർ കാട്ടാനയെ തുരത്താൻ രാത്രി മുഴുവൻ ഓടി നടക്കുന്നുണ്ട്. പക്ഷെ ഓട്ടപ്പന്തയത്തിൽ കാട്ടാന വനപാലകരെയും കർഷകരെയും ഒന്നു പോലെ തോൽ...

വീണു കിട്ടിയ പണം പോലിസ് സ്റ്റേഷനിൽ ഏൽ

Image
   പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളഞ്ഞു കിട്ടിയ പണം പേരാമ്പ്ര സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർ തെളിവ് സഹിതം സ്റ്റേഷനിൽ എത്തിയാൽപണം തിരികെ നൽകുന്നതാണെന്ന് പോലീസ് അറിയിച്ചു.

കാത്തു വെച്ച തലയിലെ മുടി മൂന്നാമത്തെ പ്രാവശ്യവും donate ചെയ്തു കൂരാച്ചുണ്ടുകാരി.

Image
വേദനിക്കുന്ന മുഖങ്ങളിൽ തങ്ങളാൽ കഴിയുന്ന വിധത്തിൽ പുഞ്ചിരി പടർത്തുന്നവർ അഭിനന്ദനങ്ങൾ പ്രിയ അനുശ്രീ രനീഷ് പൂവത്താംകുന്നു കൂരാച്ചുണ്ട്. കാത്തു വെച്ച തലയിലെ മുടി മൂന്നാമത്തെ പ്രാവശ്യവും donate ചെയ്തു വേദനിക്കുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ കൂടെ നിന്നതിനു. കാൻസർ രോഗം വന്നു കീമോ ചെയ്തു കഴിയുമ്പോൾ രോഗികളുടെ പ്രേത്യേകിച്ചു കുട്ടികളുടെ തലയിലെ മുടി കൊഴിഞ്ഞു പോകും ആ സമയത്തു കണ്ണാടിയിൽ നോക്കി കരയുന്ന മക്കളുണ്ട് അവർക്കു വേണ്ടി വിഗ് നിർമിക്കാൻ വേണ്ടി സൗജന്യമായി അവർക്കു കൊടുക്കാനായി ഹെയർ ഡോണഷൻ എന്ന ആശയം BDK നടത്തുന്നത് അമല ആശുപത്രിയുമായിസഹകരിചാണ് ചെയ്യുന്നത്. ✍🏻ജലീൽ കൂരാച്ചുണ്ട്

കൂട്ടയോട്ടം നാടിന് ആവേശമായി.

കൂട്ടയോട്ടം നാടിന് ആവേശമായി. ദേശീയ കായിക ദിനത്തിനോട് അനുബന്ധിച്ച് കല്ലാനോട് സെൻമേരിസ് സ്കൂളും കല്ലാനോട് സെൻമേരിസ് സ്പോട്സ് അക്കാദമിയും സംയുക്തമായി നടത്തിയ കൂട്ടയോട്ടം നാടിന് ആവേശമായി കല്ലാനോട് സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ മുൻ ദേശീയ താരങ്ങളായ ജോർജ് തോമസ് ഫിലോമിന ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് , സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്,നോബിൾ കുരിയാക്കോസ്, മനു ജോസ് , ലിയ ജോൺ എന്നിവർ പങ്കെടുത്തു.

കൂരാച്ചുണ്ട് നഗരത്തിലെ ഇരുചക്ര വാഹന പാർക്കിങ് ദുരിതമാകുന്നു

Image
 പേ പാർക്കിങ് സൗകര്യം ആളുകൾ ഉപയോഗിക്കുന്നില്ല ✍🏻 ജോബി മാത്യു   കൂരാച്ചുണ്ട്: ടൗണിൽ പ്രധാനപാതയുടെ ഇരുവശവും ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു വ്യാപാരികൾക്ക് ദുരിതമാകുന്നതായി പരാതി.      മുൻപ് ചേർന്ന സർവകക്ഷി യോഗത്തിൽ, വാഹനങ്ങളിൽ എത്തുന്നവർക്ക് കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിന് റോഡരികിൽ 10 മിനിറ്റ് വരെ നിർത്തിയിടാൻ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ പല വാഹനങ്ങളും മണിക്കൂറുകളോളം നിർത്തിയിടുന്നതായാണു പരാതി.     പാതയോരത്ത് വാഹനങ്ങൾ നിറയുന്നതിനാൽ സാധനങ്ങൾ വാങ്ങുന്നതിനു കടകളിലേക്കു കയറാൻ പോലും സാധിക്കുന്നില്ല. റോഡിന്റെ എതിർദിശയിൽ വാഹനം നിർത്തിയിട്ടു സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ പൊലീസ് പിഴ ഈടാക്കുന്നതും പതിവായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് പഞ്ചായത്ത് പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും പലരും ഇത് ഉപയോഗിക്കുന്നില്ല. ടൗണിലെ ഗതാഗതക്കുരുക്കിനു വാഹന പാർക്കിങ് പലപ്പോഴും കാരണമാകുകയാണ്. ടൗണിലെ ദീർഘനേരത്തെ ഇരുചക്ര വാഹന പാർക്കിങ് ഒഴിവാക്കണമെന്നും, വാഹന തടസ്സം നീക്കി ജനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനുള്ള സാഹചര്യം അധികൃതർ ഒരു ക്കണമെന്നും വ്യാപാരി വ്യവസാ യി ഏകോപന സ...

സുകൃത കേരളം. ചുറ്റുവട്ടത്ത് മാലിന്യമുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിക്കാം; മലയാള മനോരമയിൽ

Image
ചുറ്റുവട്ടത്ത് മാലിന്യമുണ്ടോ? ഫോട്ടോ പ്രസിദ്ധീകരിക്കാം; മലയാള മനോരമയിൽ പടരുന്ന മാലിന്യ വിപത്തിനെക്കുറിച്ച് ചിത്രങ്ങളും വാർത്തകളും അയയ്ക്കാം വാട്‌സാപ് നമ്പർ - +9198460 61289(ഈ നമ്പറിലേക്ക് കോൾ അനുവദിക്കുന്നില്ല)  🌻🌍മാലിന്യ സംസ്ക്‌കരണത്തിൽ പുതുചരിത്രമെഴുതാൻ സുകൃത കേരളത്തിന്റെ പുതിയ പതിപ്പിനു മലയാള മനോരമ തുടക്കമിട്ടിരി ക്കുകയാണല്ലോ.  🌺🌳മാലിന്യമുക്‌ത കേരളത്തിനായി നിങ്ങൾക്കും അണിചേരാം.  😷 🫢നിങ്ങൾക്കു ചുറ്റും മാലിന്യങ്ങൾ കൂടിക്കിടക്കുന്ന പൊതുസ്ഥലങ്ങളുണ്ടോ?  📸 🖼️ ഉണ്ടെങ്കിൽ അത്തരം സ്‌ഥലങ്ങളെപ്പറ്റി യുള്ള വാർത്തകളും ചിത്രങ്ങളും മനോരമയിലേക്ക് അയയ്ക്കുക.  📸 🖼️ 📰 അവ മനോരമ പ്രസിദ്ധീകരിക്കും. മാലിന്യമുള്ള സ്‌ഥലം ഏതാണന്നും അയയ്ക്കുന്നത് ആരാണെന്നും ചിത്രത്തിനൊപ്പം പരാമർശിക്കണം.  വാർത്തകളും ചിത്രങ്ങളും, അയക്കേണ്ട വാട്‌സാപ് നമ്പർ-   📱+9198460 61289 (ഈ നമ്പറിലേക്ക് കോൾ അനുവദിക്കുന്നില്ല) 🧾

കക്കയത്ത് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് യാത്രക്കാരന് പരുക്ക്

Image
കൂരാച്ചുണ്ട്: കക്കയം 30-ാം മൈൽ റോഡിൽ ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാട്ടുപന്നി ഇടിച്ച് യാത്രക്കാരന് പരു ക്കേറ്റു. കക്കയം സ്വദേശി തേക്കാനത്ത് ഷാജു വർഗീസിനു (54) കാലിനു ഗുരുതരമായി പരുക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഷാജുവിനെ സന്ദർശിച്ചു.

നമ്പികുളം ടൂറിസം ഇങ്ങനെ മതിയോ

Image
 നവീകരണത്തിന് ഭരണാനുമതി ലഭിച്ച്  ആറുമാസമായിട്ടും നടപടിയില്ല ✍🏻നിസാം കക്കയം   ഒന്നരക്കോടിരൂപ സർക്കാർ ഫണ്ട്. ഭൂമി സൗജന്യമായി വിട്ടുനൽകിയും സർവപി ന്തുണ വാഗ്ദാനം ചെയ്യും ഒപ്പം നിൽക്കുന്ന പ്രദേശവാസികൾ.   കൂരാച്ചുണ്ട്: വിനോദ സഞ്ചാരവികസനത്തിന് എല്ലാ സാധ്യതകളുമുള്ള നമ്പികുളം ടൂറിസംപദ്ധതി അധികൃതരുടെ ഗുരുതരമായ അനാസ്ഥ കാരണം ലക്ഷ്യം കാണാതെ പോവുകയാണ്. മുടങ്ങിക്കിടക്കുന്ന നമ്പികുളം ഇക്കോ ടൂറിസം സെൻ്ററിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി മാസത്തിൽ 72.32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പണി തുടങ്ങിയിട്ടില്ല. നമ്പികുളം ഹിൽടോപ് ടൂറിസംകേന്ദ്രത്തിൽ ശൗചാലയ കെട്ടിടം, പമ്പ് ഹൗസ്, പ്ലംബിങ് ജോലി, വൈദ്യുതി കണക്‌ഷൻ, റീടെയിനിങ് വാൾ, വേലി തുടങ്ങിയ പ്രവർത്തനങ്ങൾക്കായിട്ടാ യിരുന്നു തുക അനുവദിച്ചത്. കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്നും 2,400 അടിയോളം ഉയരത്തിലുള്ള ജില്ലയിലെ പ്രധാന ടൂറി സ്റ്റ്കേന്ദ്രമായ കാറ്റുള്ളമല നമ്പികുളം ഹിൽ ടോപ്പ് മേഖലയിലെത്തിയാൽ താഴ്വ‌ാരത്തിൻറെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമ...

നമ്പികുളം ടൂറിസം ഇങ്ങനെ മതിയോ

Image
 നവീകരണത്തിന് ഭരണാനുമതി ലഭിച്ച്  ആറുമാസമായിട്ടും നടപടിയില്ല  ഒന്നരക്കോടിരൂപ സർക്കാർ ഫണ്ട്. ഭൂമി സൗജന്യമായി വിട്ടുനൽകിയും സർവപി ന്തുണ വാഗ്ദാനം ചെയ്യും ഒപ്പം നിൽക്കുന്ന പ്രദേശവാസികൾ   കൂരാച്ചുണ്ട്: വിനോദ സഞ്ചാരവികസനത്തിന് എല്ലാ സാധ്യതകളുമുള്ള നമ്പികുളം ടൂറിസംപദ്ധതി അധികൃതരുടെ ഗുരുതരമായ അനാസ്ഥ കാരണം ലക്ഷ്യം കാണാതെ പോവുകയാണ്. മുടങ്ങിക്കിടക്കുന്ന നമ്പികുളം ഇക്കോ ടൂറിസം സെൻ്ററിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി മാസത്തിൽ 72.32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പണി തുടങ്ങിയിട്ടില്ല. നമ്പികുളം ഹിൽടോപ് ടൂറിസംകേന്ദ്രത്തിൽ ശൗചാലയ കെട്ടിടം, പമ്പ് ഹൗസ്, പ്ലംബിങ് ജോലി, വൈദ്യുതി കണക്‌ഷൻ, റീടെയിനിങ് വാൾ, വേലി തുടങ്ങിയ പ്രവർത്തനങ്ങൾക്കായിട്ടാ യിരുന്നു തുക അനുവദിച്ചത്. കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്നും 2,400 അടിയോളം ഉയരത്തിലുള്ള ജില്ലയിലെ പ്രധാന ടൂറി സ്റ്റ്കേന്ദ്രമായ കാറ്റുള്ളമല നമ്പികുളം ഹിൽ ടോപ്പ് മേഖലയിലെത്തിയാൽ താഴ്വ‌ാരത്തിൻറെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമ്മടം തുരുത്ത്, വയന...

അപകടസാധ്യത ഒളിപ്പിച്ച് ജലാശയങ്ങൾ

Image
"സഞ്ചാരികൾ  നാട്ടുകാരുടെ വാക്കുകൾ കേൾക്കണം" ✍🏿 നിസാം കക്കയം നീന്തൽലറിയാമെങ്കിലും പുഴയിലിറങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പാണ് ഞായറാഴ്ച കരിയാത്തുംപാറയിൽ നടന്ന മുങ്ങി മരണം നൽകുന്ന പാഠം. ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി ജോർജ് മുങ്ങി മരിച്ചത്.  അപകടം നടന്ന് ഇരുപത് മിനിറ്റുകൾക്ക് ശേഷം സ്ഥലത്തെത്തിയ നാട്ടുകാരാണ് ജോർജിനെ മുങ്ങിയെടുത്തത്. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കൂടി, റെജി പുന്നറവിള, സോളമൻ റെജി , രമേശൻ കരിയാത്തുംപാറ , ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന്  നൽകി. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് അപകടം നടന്നത്. കരിയാത്തും പാറ മേഖലയിൽ അഞ്ച് വർഷത്തിനിടെ 12-ഓളം പേർ മരിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രം ഗൈഡ്മാരെ നിയമിച്ച് സഞ്ചരികൾക്ക് പുഴയിലിറങ്ങുന്നതിന് നിയന്ത്രണമേർപെടുത്തിയാണ് തുറന്നത്. അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്...

അപകടസാധ്യത ഒളിപ്പിച്ച് ജലാശയങ്ങൾ

Image
"സഞ്ചാരികൾ  നാട്ടുകാരുടെ വാക്കുകൾ കേൾക്കണം" ✍🏿 നിസാം കക്കയം നീന്തൽലറിയാമെങ്കിലും പുഴയിലിറങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പാണ് ഞായറാഴ്ച കരിയാത്തുംപാറയിൽ നടന്ന മുങ്ങി മരണം നൽകുന്ന പാഠം. ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെ വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി ജോർജ് മുങ്ങി മരിച്ചത്.  അപകടം നടന്ന് ഇരുപത് മിനിറ്റുകൾക്ക് ശേഷം സ്ഥലത്തെത്തിയ നാട്ടുകാരാണ് ജോർജിനെ മുങ്ങിയെടുത്തത്. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കൂടി, റെജി പുന്നറവിള, സോളമൻ റെജി , രമേശൻ കരിയാത്തുംപാറ , ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന്  നൽകി. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് അപകടം നടന്നത്. കരിയാത്തും പാറ മേഖലയിൽ അഞ്ച് വർഷത്തിനിടെ 12-ഓളം പേർ മരിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രം ഗൈഡ്മാരെ നിയമിച്ച് സഞ്ചരികൾക്ക് പുഴയിലിറങ്ങുന്നതിന് നിയന്ത്രണമേർപെടുത്തിയാണ് തുറന്നത്. അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്...

കരിയാത്തും പാറയിലെ അപകടം നിറഞ്ഞ കയങ്ങൾ

Image
  പ്രിയപ്പെട്ട സഞ്ചാരികളെ, വിദ്യാർത്ഥികളെ കരിയത്തും പാറ കാണാൻ ഭംഗി ഉള്ള സ്ഥലങ്ങൾ ആണു. പക്ഷെ, അപരിച്ചതർക്കു മരണകെണി ആണു. ഇന്ന് മരണപെട്ട ഇരുപതു വയസുള്ള ആൺകുട്ടി ആണു ഒരു കുടുംബത്തിന്റെ അത്താണി, ആകെയുള്ള പ്രതീക്ഷ . ആളുകൾ പെട്ടന്നു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ പരിചയം ഇല്ലാത്തവർ പോകരുത്. നാട്ടുകാർ പറയുന്നത് കേൾക്കുക. ഇങ്ങനെയുള്ള മരണങ്ങൾ നാട്ടുകാരെ കൂടി വേദനിപ്പിക്കുന്നതാണ്. എട്ടു കുട്ടികൾ സന്തോഷത്തോടെ വന്നതാണ്. തിരികെ പോകുമ്പോൾ കൂടെ പഠിച്ചവൻ, കൂടെ ഉറങ്ങിയവൻ, ഇല്ലാതെ ഒരു തിരികെ യാത്ര..    വിദ്യാർത്ഥികളായ എട്ടോളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, തങ്ങളുടെ സഹപാഠിയുടെ കൂരാച്ചുണ്ടിലെ വീട്ടിൽ വന്ന്; അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബി ബിഎസ് വിദ്യാർഥി കോട്ടയം പാലാ ഏഴാച്ചേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ...

കരിയാത്തും പാറയിൽ വിനോസഞ്ചാരി മുങ്ങി മരിച്ചു

Image
കൂരാച്ചുണ്ട്: കരിയാത്തും പാറയിൽ വിനോദ സഞ്ചാരത്തിന് എത്തിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. കോട്ടയം പാലാ   ഏഴാശ്ശേരി,സ്വദേശി പാലത്തിങ്ക ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരണപ്പെട്ടത്. തൂത്തുകുടി ഗവ.കോളേജിൽ രണ്ടാം വർഷഎംബിബിസ് വിദ്യാർത്ഥിയാണ്. കരിയാത്തും പാറയിലെ പാപ്പൻ ചാടി കുഴിയിലെ  വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങി മുങ്ങി മരിച്ചത്.  ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ യാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, തങ്ങളുടെ സഹപാഠിയുടെ കൂരാച്ചുണ്ടിലെ വീട്ടിൽ വന്ന്; അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.

ക്ഷീര കർഷകർക്ക് 8.52 കോടി: മലബാർ മിൽമയുടെ ഓണ സമ്മാനം

Image
കോഴിക്കോട്:: മലബാർ മിൽമ ക്ഷീര കർഷകർക്ക് ഓണ സമ്മാനമായി അധിക പാൽവിലയും കാലി ത്തീറ്റ സബ്സിഡിയുമായി 8.52 കോടി രൂപ നൽകും. മലബാർ മേഖലാ യൂണിയൻ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അതി വർഷത്തിലും പ്രകൃതി ദുരന്തത്തിലും കഷ്ടതയനുഭവിക്കുന്ന ക്ഷീര കർഷകർക്കും ക്ഷീര സംഘങ്ങൾക്കും ഈ തുക കൈത്താ ങ്ങാവും. മലബാർ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകരും 1200 ഓളം വരുന്ന ആനന്ദ് മാതൃക പ്രാഥമിക ക്ഷീര സംഘങ്ങളും ഇതിന്റെ ഗുണ ഭോക്താക്കളായിരിക്കുംമലബാർ മേഖലാ യൂണിയന് ആനന്ദ് മാ തൃകാ ക്ഷീര സംഘങ്ങൾ വഴി ജൂലൈ ഒന്നു മുതൽ 31 വരെ നൽകി വരുന്ന നിശ്ചിത ഗുണനി ലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ അധിക പാൽവിലയാ യി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തുക ഓരോ 10 ദിവസത്തേയും പാൽവിലയോടൊപ്പം സംഘങ്ങൾ വഴി നിലവിൽ നൽകി വരുന്നുണ്ട്. ഇതിനു പുറമെയാണ് ജൂലൈ മാസത്തിൽ ഡെയറി യിൽ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപകൂടി അധിക പാൽവില യായി ഇപ്പോൾ പ്രഖ്യാപിച്ചത്. ഈ തുക കൂടി ഓണത്തിനു മു മ്പായി സെപ്റ്റംബർ ആദ്യവാരം ക്ഷീര കർഷകർക്ക് നൽകും. 180 ലക്ഷം ലിറ്റർ പാലിന് 370 ലക്ഷം രൂപയാണ് ഈയിനത്തിൽ നൽകുകയെന്ന് ‌മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡ യറക്ടർ കെ.സി. ജെയി...

കടുത്ത പനിയെത്തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നവവധു മരിച്ചു

Image
അഞ്ചുകുന്ന് (വയനാട്): പനിയെ തുടർന്നു വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി.  വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമയാണ് മരിച്ചത്. 21 വയസായിരുന്നു.  ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്.  വിവാഹത്തിനു മുൻപ് തന്നെ ചെറിയ പനിയും അസ്വസ്ഥതകളും ഉണ്ടായിരുന്നു ഷഹാനയ്ക്ക്.  വിവാഹച്ചടങ്ങിനു ശേഷം പനി ശക്തമായി. അതോടെ അന്നു വൈകിട്ട് തന്നെ ഷഹാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷഹാനയുടെ മരണം ഏറെ ഞെട്ടലോടെയാണ് നാട് കേട്ടത്. 21കാരിയുടെ അപ്രതീക്ഷിതമരണം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീടും കുടുംബവും.

തലശ്ശേരി - മാഹി ബൈപാസ് പാതയിൽ വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.

Image
                                               തലശ്ശേരി - മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവെ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു. ദേശീയപാതയുമായി ചേരുന്നയിടത്ത് റോഡിൽ റീടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പ്രവൃത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു. മേൽപ്പാലം കഴിഞ്ഞുള്ള സർവീസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്.

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ അസൗകര്യങ്ങൾക്ക് പരിഹാരമാവുന്നു കരിയാത്തുംപാറ ഉഷാറാകും

Image
കരിയാത്തുംപാറ ഉഷാറാകും ✍🏻നിസാം കക്കയം കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ അസൗകര്യങ്ങൾക്ക് പരിഹാരമാവുന്നു. തോണിക്കടവ് വ്യൂ ടവർ പെയിന്റിങ്, കേബിൾസ്റ്റോൺ പ്രവൃത്തി, ദിശാബോർഡ്, പുന്തോട്ടനവീകരണം, ഓവുചാൽ നവികരണം എന്നീ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. കുട്ടികളുടെ പാർക്കിലേക്ക് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കെ.എം. സച്ചിൻദേവ് എം.എൽ.എ. ചെയർമാനും കളക്ടർ വൈസ് ചെയർമാനുമായുള്ള ടൂറിസം മാനേജ്‌മെൻ്റ് കമ്മിറ്റിക്ക് കീഴിലാണ് കരിയാത്തുംപാറ - തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ. കുറ്റ്യാടി ജലസേചനപദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സ‌ിക്യൂട്ടീവ് എൻജിനിയറാണ് കൺവീനർ. ടൂറിസ്റ്റ് കേന്ദ്രത്തിൽ ആവശ്യമായ പാർക്കിങ്, ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനേക്കുറിച്ചും പ്രദേശത്തെ തകർന്ന റോഡുകളെക്കുറിച്ചും മാതൃഭൂമിവാർത്ത നൽകിയിരുന്നു. ടോയ്‌ലറ്റ് സൗകര്യമൊരുങ്ങുന്നു ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമാവും, പഞ്ചായത്തിനു കീഴി...