കടുത്ത പനിയെത്തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നവവധു മരിച്ചു



അഞ്ചുകുന്ന് (വയനാട്): പനിയെ തുടർന്നു വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. 

വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമയാണ് മരിച്ചത്. 21 വയസായിരുന്നു. 

ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. 

വിവാഹത്തിനു മുൻപ് തന്നെ ചെറിയ പനിയും അസ്വസ്ഥതകളും ഉണ്ടായിരുന്നു ഷഹാനയ്ക്ക്. 

വിവാഹച്ചടങ്ങിനു ശേഷം പനി ശക്തമായി. അതോടെ അന്നു വൈകിട്ട് തന്നെ ഷഹാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഷഹാനയുടെ മരണം ഏറെ ഞെട്ടലോടെയാണ് നാട് കേട്ടത്. 21കാരിയുടെ അപ്രതീക്ഷിതമരണം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീടും കുടുംബവും.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി