കൂരാച്ചുണ്ട് നഗരത്തിലെ ഇരുചക്ര വാഹന പാർക്കിങ് ദുരിതമാകുന്നു
പേ പാർക്കിങ് സൗകര്യം ആളുകൾ ഉപയോഗിക്കുന്നില്ല
✍🏻 ജോബി മാത്യു
കൂരാച്ചുണ്ട്: ടൗണിൽ പ്രധാനപാതയുടെ ഇരുവശവും ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു വ്യാപാരികൾക്ക് ദുരിതമാകുന്നതായി പരാതി.
മുൻപ് ചേർന്ന സർവകക്ഷി യോഗത്തിൽ, വാഹനങ്ങളിൽ എത്തുന്നവർക്ക് കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിന് റോഡരികിൽ 10 മിനിറ്റ് വരെ നിർത്തിയിടാൻ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ പല വാഹനങ്ങളും മണിക്കൂറുകളോളം നിർത്തിയിടുന്നതായാണു പരാതി.
പാതയോരത്ത് വാഹനങ്ങൾ നിറയുന്നതിനാൽ സാധനങ്ങൾ വാങ്ങുന്നതിനു കടകളിലേക്കു കയറാൻ പോലും സാധിക്കുന്നില്ല. റോഡിന്റെ എതിർദിശയിൽ വാഹനം നിർത്തിയിട്ടു സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ
പൊലീസ് പിഴ ഈടാക്കുന്നതും പതിവായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക്
പഞ്ചായത്ത് പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും പലരും ഇത് ഉപയോഗിക്കുന്നില്ല.
ടൗണിലെ ഗതാഗതക്കുരുക്കിനു വാഹന പാർക്കിങ് പലപ്പോഴും കാരണമാകുകയാണ്. ടൗണിലെ ദീർഘനേരത്തെ ഇരുചക്ര വാഹന പാർക്കിങ് ഒഴിവാക്കണമെന്നും, വാഹന തടസ്സം നീക്കി ജനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനുള്ള സാഹചര്യം അധികൃതർ ഒരു ക്കണമെന്നും വ്യാപാരി വ്യവസാ യി ഏകോപന സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു .



Comments
Post a Comment