നമ്പികുളം ടൂറിസം ഇങ്ങനെ മതിയോ
നവീകരണത്തിന് ഭരണാനുമതി ലഭിച്ച് ആറുമാസമായിട്ടും നടപടിയില്ല
✍🏻നിസാം കക്കയം
ഒന്നരക്കോടിരൂപ സർക്കാർ ഫണ്ട്. ഭൂമി സൗജന്യമായി വിട്ടുനൽകിയും സർവപി ന്തുണ വാഗ്ദാനം ചെയ്യും ഒപ്പം നിൽക്കുന്ന പ്രദേശവാസികൾ.
കൂരാച്ചുണ്ട്: വിനോദ സഞ്ചാരവികസനത്തിന് എല്ലാ സാധ്യതകളുമുള്ള നമ്പികുളം ടൂറിസംപദ്ധതി അധികൃതരുടെ ഗുരുതരമായ അനാസ്ഥ കാരണം ലക്ഷ്യം കാണാതെ പോവുകയാണ്.
മുടങ്ങിക്കിടക്കുന്ന നമ്പികുളം ഇക്കോ ടൂറിസം സെൻ്ററിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി മാസത്തിൽ 72.32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പണി തുടങ്ങിയിട്ടില്ല. നമ്പികുളം ഹിൽടോപ് ടൂറിസംകേന്ദ്രത്തിൽ ശൗചാലയ കെട്ടിടം, പമ്പ് ഹൗസ്, പ്ലംബിങ് ജോലി, വൈദ്യുതി കണക്‌ഷൻ, റീടെയിനിങ് വാൾ, വേലി തുടങ്ങിയ പ്രവർത്തനങ്ങൾക്കായിട്ടാ യിരുന്നു തുക അനുവദിച്ചത്.
കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്നും 2,400 അടിയോളം ഉയരത്തിലുള്ള ജില്ലയിലെ പ്രധാന ടൂറി സ്റ്റ്കേന്ദ്രമായ കാറ്റുള്ളമല നമ്പികുളം ഹിൽ ടോപ്പ് മേഖലയിലെത്തിയാൽ താഴ്വാരത്തിൻറെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമ്മടം തുരുത്ത്, വയനാടൻ മലനിരകൾ, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകതിഭംഗിയും ആസ്വദിക്കാനാവും.
മലയോര ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി 2018-ലാണ് കുരാച്ചുണ്ട് നമ്പി കുളം ഇക്കോടുറിസം പദ്ധതിക്ക് തുടക്കമിടു ന്നത്. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു പദ്ധതി നിർമാണം ഉദ്ഘാടനം ചെയ്തത്.
നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ 2.56 ഏക്കർ സ്ഥലത്താണ് ഡി.ടി.പി.സി. യുടെ നേതൃത്വത്തിൽ 1.50 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടത്.
വ്യൂപോയിന്റ്, മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ, വാച്ച് ടവർ, റെയിൻഷെൽട്ടർ, പാർക്കിങ് ഏരിയ, സോളാർ ലൈറ്റിങ്, ബയോശൗചാലയം, ഹാൻഡ്റെയിൽ ഫെൻസിങ് എന്നിവയായിരുന്നു പ്രദേശത്ത് സജ്ജീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. കേരള ഇലക്ട്രിക്കൽ
ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല.
വ്യൂ ടവർ പണി പൂർത്തിയാക്കിയില്ല
വ്യൂ ടവർ അഞ്ചുവർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചിട്ടില്ല. വർഷങ്ങളോളം വെയിലും മഴയുമേറ്റ് ടവറിൻ്റെ ഭാഗങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. പ്രധാന വ്യൂ പോയിന്റുകളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കൈവരിസ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നിട്ടില്ല. ശൗചാലയ നിർമാണപ്രവൃത്തി തുടങ്ങിയിട്ടില്ല.
ഇരിപ്പിടം, കുടിവെള്ളം, പാർക്കിങ് സംവിധാനമൊരുക്കൽ തുടങ്ങിയ പണികളെല്ലാം നടക്കാനുണ്ട്.
സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
അടിസ്ഥാനസൗകര്യങ്ങളില്ലാ ത്തത് പ്രദേശത്തേക്ക് സഞ്ചാരികൾ എത്തുന്നതിന് തടസ്സമാവുകയാണ്. ബന്ധപ്പെട്ട അധികൃതർ വേണ്ടനടപടികൾ സ്വീകരിച്ച് ടൂറിസം സെന്റർ തുറന്ന് കൊടുക്കണം.
💾മൺസൂർ കോരങ്ങാട് വിദനാദസഞ്ചാരി
കാഴ്ച്‌ചപ്പാട് മാറ്റണം
ജില്ലയിലെ പ്രധാന ടൂറി സ്റ്റ്കേന്ദ്രങ്ങളായ വയലടയെ യും നമ്പികുളത്തിനെയും ബന്ധിപ്പിക്കുന്ന ഓഫ്റോഡ് നിർമിച്ചാൽ പ്രദേശത്തെ ടൂറിസംരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കാൻ സാധിക്കും. കൃത്യമായ കാഴ്ചപ്പാടില്ലാതെ നടത്തിയ പ്രവർത്തനങ്ങളാണ് നമ്പികുളത്തിൻ്റെ വികസനത്തിന് തടസ്സമായത്.
💾ലിഞ്ചു എസ്‌തപ്പാൻ നവസംരംഭകൻ





Comments
Post a Comment