കരിയാത്തും പാറയിൽ വിനോസഞ്ചാരി മുങ്ങി മരിച്ചു



കൂരാച്ചുണ്ട്: കരിയാത്തും പാറയിൽ വിനോദ സഞ്ചാരത്തിന് എത്തിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു.

കോട്ടയം പാലാ   ഏഴാശ്ശേരി,സ്വദേശി പാലത്തിങ്ക ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരണപ്പെട്ടത്.


തൂത്തുകുടി ഗവ.കോളേജിൽ രണ്ടാം വർഷഎംബിബിസ് വിദ്യാർത്ഥിയാണ്.

കരിയാത്തും പാറയിലെ പാപ്പൻ ചാടി കുഴിയിലെ  വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങി മുങ്ങി മരിച്ചത്. 

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ യാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, തങ്ങളുടെ സഹപാഠിയുടെ കൂരാച്ചുണ്ടിലെ വീട്ടിൽ വന്ന്; അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.




Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി