പാഴുക്കുന്നേൽ ജോസ് ചോദിക്കുന്നു; ജീവിക്കാൻ ഞാൻ എന്തുചെയ്യണം..?



✍🏻രാജൻ വർക്കി

പെരുവണ്ണാമൂഴി: വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകൻ പാഴുക്കുന്നേൽ ജോസ് ചോദിക്കുന്നു ജീവിക്കാൻ ഞാൻ എന്തു ചെയ്യണം. വന്യമൃഗ ശല്യത്തിന്റെ പുതിയ രീതിയിൽ മനംനൊന്താണ് അദ്ദേഹത്തിന്റെ ഈ ചോദ്യം.

ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് ഏഴിൽപെട്ട വട്ടക്കയം ഭാഗത്താണ് ജോസിൻ്റെ വീടും കൃഷിയിടവും ഉളളത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ കാട്ടാന റബർ മരങ്ങളുടെ തോലുരിച്ചു തിന്നു. ഇത് പുതിയ അനുഭവമാണെന്നു ജോസ് ദീപികയോട് പറഞ്ഞു.

മുൻ കാലങ്ങളിൽ കമുങ്ങും വാഴയും തെങ്ങുമെല്ലാം നശിപ്പിക്കുന്ന കാഴ്‌ചയാണ് ഇദ്ദേഹവും കുടുംബവും കണ്ടിരുന്നത്. ഓനിപ്പുഴയോരത്തെ കൃഷിയിടം ഫലഭൂയിഷ്ടമാണ്. പശയുള്ള പാൽ ഒഴുകുന്ന റബർ മരം നശിപ്പിക്കുകയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ ധാരണ തിരുത്തിയാണ് കാട്ടാന റബർ മരങ്ങൾ നശിപ്പി ച്ചത്.

പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ഭാഗമാണിത്. വനപാലകരെ കുറ്റപ്പെടുത്താൻ ജോസ് തയാറല്ല. വന്യമ്യ ഗശല്യ പ്രതിരോധത്തിനായി അവർക്ക് ലഭിക്കുന്ന നിർദേശം എന്താണെന്നു ജോസിനറിയാം. വാച്ചർമാർ കാട്ടാനയെ തുരത്താൻ രാത്രി മുഴുവൻ ഓടി നടക്കുന്നുണ്ട്. പക്ഷെ ഓട്ടപ്പന്തയത്തിൽ കാട്ടാന വനപാലകരെയും കർഷകരെയും ഒന്നു പോലെ തോൽപ്പിക്കുകയാണ്.

സ്വന്തം കൃഷിയിടം നശി പ്പിച്ചിട്ടും ജോസ് കാട്ടാനയെ കുറ്റപ്പെടുത്തുന്നില്ല. പാവങ്ങൾക്ക് തിന്നാൻ വനത്തിൽ ഒന്നുമില്ലാത്തതിനാലാണ് പുഴ കടന്ന് കർഷകൻ്റെ പറമ്പിലെത്തുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ബോധ്യം. ഇവിടെ വനപാലാകർ സ്ഥാപിച്ച വേലികൾ പ്രവർത്തനക്ഷമമല്ല. ഹാ ങ്ങിംഗ് വേലി വരുമെന്ന് പറയുന്നുണ്ടെങ്കിലും അനുമതി ഉന്നത തലത്തിലെ ഫയലിൽ കാലങ്ങളായി കുരുങ്ങി കിടക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി കൂരാച്ചുണ്ട് ന്യൂസിൽ ജോയിൻ ചെയ്യുക


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി