കരിയാത്തും പാറയിലെ അപകടം നിറഞ്ഞ കയങ്ങൾ




 
പ്രിയപ്പെട്ട സഞ്ചാരികളെ, വിദ്യാർത്ഥികളെ കരിയത്തും പാറ കാണാൻ ഭംഗി ഉള്ള സ്ഥലങ്ങൾ ആണു. പക്ഷെ, അപരിച്ചതർക്കു മരണകെണി ആണു.
ഇന്ന് മരണപെട്ട ഇരുപതു വയസുള്ള ആൺകുട്ടി ആണു ഒരു കുടുംബത്തിന്റെ അത്താണി, ആകെയുള്ള പ്രതീക്ഷ .
ആളുകൾ പെട്ടന്നു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ പരിചയം ഇല്ലാത്തവർ പോകരുത്. നാട്ടുകാർ പറയുന്നത് കേൾക്കുക. ഇങ്ങനെയുള്ള മരണങ്ങൾ നാട്ടുകാരെ കൂടി വേദനിപ്പിക്കുന്നതാണ്. എട്ടു കുട്ടികൾ സന്തോഷത്തോടെ വന്നതാണ്. തിരികെ പോകുമ്പോൾ കൂടെ പഠിച്ചവൻ, കൂടെ ഉറങ്ങിയവൻ, ഇല്ലാതെ ഒരു തിരികെ യാത്ര.. 
 


വിദ്യാർത്ഥികളായ എട്ടോളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, തങ്ങളുടെ സഹപാഠിയുടെ കൂരാച്ചുണ്ടിലെ വീട്ടിൽ വന്ന്; അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് പലപ്പോഴും അവിടെ എത്തി ചേരുന്ന വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.



തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബി ബിഎസ് വിദ്യാർഥി കോട്ടയം പാലാ ഏഴാച്ചേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്.


കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 
ആദരാഞ്ജലികൾ

✍🏻 ജലീൽ കൂരാച്ചുണ്ട്



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി