മാണി നന്തളത്ത് നിര്യാതനായി
കൂരാച്ചുണ്ട്: മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന നന്ദളത്ത് മാണി (74) നിര്യാതനായി.
ഭാര്യ : ലൈല (late) നെല്ലിത്താനത്ത് മരുതോങ്കര
മക്കൾ : സിൽജി , സിജോ, സിജിൻ
മരുമക്കൾ : ബിജു (ചെറുപുഴ ), ജിഷ (മണിമൂളി ), നിഷ (ചെറുപുഴ)
സഹോദരങ്ങൾ : കുഞ്ഞുകുട്ടി (late) മഠത്തിനാൽ കൂരാച്ചുണ്ട്. ലീല പെരിഞ്ഞല്ലൂർ തലയാട്. മോണിക്ക കടുകൻ മാക്കൽ മംഗലാപുരം. മേരി കൈപ്പട്ടിയിൽ കൽപ്പറ്റ. ജെസ്സി മൂലച്ചാലിൽ കൊട്ടിയൂർ.സിറിയക്ക് നന്തളത്ത് നീലേശ്വരം. ജോഷി (late)നന്തളത്ത് കൂരാച്ചുണ്ട്.
ഭൗതികദേഹം നാളെ ചൊവ്വാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ, ചൊവ്വാഴ്ച (02- 06 - 2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും മുൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മാണി നന്തളത്ത് നിര്യാതനായി. കൂരാച്ചുണ്ട് മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ മുഖമായിരുന്ന അദ്ദേഹം, ജനപ്രതിനിധി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
- ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം (2015 - 2020): കൂരാച്ചുണ്ട് ഡിവിഷനെ പ്രതിനിധീകരിച്ച് പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
- കോൺഗ്രസ് ഭാരവാഹി: കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എന്നീ പദവികൾ ദീർഘകാലം വിജയകരമായി കൈകാര്യം ചെയ്തു.
കൂരാച്ചുണ്ടിന്റെ പൊതുരംഗത്തും വികസന കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മാണി നന്തളത്തിന്റെ വിയോഗം പ്രദേശത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

Comments
Post a Comment