മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമായ കെ. ബാലനാരായണൻ അന്തരിച്ചു
പേരാമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കോഴിക്കോട് ജില്ലാ ചെയർമാനുമായിരുന്ന കെ. ബാലനാരായണൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെ (രക്തസമ്മർദ്ദം ഉയർന്നതിനെ) തുടർന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം ഇപ്പോൾ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദീർഘകാലം കോഴിക്കോട് ജില്ലാ യു.ഡി.എഫ് കൺവീനറായും ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ ജനകീയ മുഖമായിരുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന കെ. ബാലനാരായണന്റെ വിയോഗം നാടിനും

Comments
Post a Comment