ഭിന്നശേഷി മക്കളുടെ പൊരേക്കൂടൽ ചരിത്ര വിസ്മയമായി; ഒഴുകിയെത്തിയത് ആയിരങ്ങൾ

 


പേരാമ്പ്ര: ഭിന്നശേഷി മക്കൾക്കായി സംഘടിപ്പിച്ച "പൊരേക്കൂടൽ" പരിപാടി ജനപങ്കാളിത്തം കൊണ്ടും സഹായസഹകരണങ്ങൾ കൊണ്ടും ചരിത്ര വിസ്മയമായി മാറി. സംരക്ഷിക്കാൻ ആരോരുമില്ലാത്തി 48 ഭിന്നശേഷി പെൺകുട്ടികൾക്ക് 8 വീടുകളും തൊഴിൽ പരിശീലന കേന്ദ്രവുമാണ് ഒരുക്കിയത്.

വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കുചേർന്നത്. പരിപാടിയുടെ ഭാഗമായി ലഭിച്ച സംഭാവനകളും ഓഫറുകളും ഉൾപ്പെടെ ആകെ ഒരു കോടി 41 ലക്ഷം രൂപ സമാഹരിക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു.


പരിപാടി ഫാത്വിമ തഹ്‌ലിയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. തണൽ ചെയർമാൻ ഡോ. ഇദ്രിസ് വി  മുഖ്യപ്രഭാഷണം നടത്തി. കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു.


ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസ വാഴയിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ,ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, മെമ്പർ  മുനീർ എരവത്ത്  ഡോ. ഹുസൈൻ മടവൂർ, വിഷ്ണു നമ്പൂതിരിപ്പാട്, ഫാ. സായിപാറൻ കുളങ്ങര, റസാഖ് പാലേരി, തെരുവത്ത് അബ്ദുൽ മജീദ്, സി.എച്ച്. ഇബ്രാഹിംകുട്ടി, കൊളക്കണ്ടത്തിൽ ജമാൽ, കൊല്ലോറാത്ത് അബ്ദുല്ല, കെ.പി. നൂറുദ്ദീൻ (അൽഹിന്ദ്), ഷെരീഫ് കയനോത്ത്, പി.കെ. നവാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.അബ്ദുല്ല സൽമാൻ സ്വാഗതവും പി.എം. യൂസഫ് നന്ദിയും രേഖപ്പെടുത്തി.


ഭിന്നശേഷിക്കാരായ കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും സാമൂഹിക ഉൾച്ചേരലിനും കരുത്തേകുന്ന ഈ പരിപാടി ജനപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി മാറിയതായി സംഘാടകർ അഭിപ്രായപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു