നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം
വേങ്ങര: കൊളപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫ് (35) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ നേരമായി കാർ റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ സീറ്റിൽ യൂസുഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം വേങ്ങര പോലീസിൽ അറിയിക്കുകയും, തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.
പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് വേങ്ങര പോലീസ് അറിയിച്ചു.

Comments
Post a Comment