വർണക്കാഴ്ചയൊരുക്കി കൂരാച്ചുണ്ടിൽ അങ്കണവാടി പ്രവേശനോത്സവം; കളിയും ചിരിയുമായി കുരുന്നുകളെത്തി

 



കൂരാച്ചുണ്ട്: നീണ്ട വേനലവധിക്ക് ശേഷം കളിയും ചിരിയും ആട്ടവും പാട്ടുമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ അങ്കണവാടികൾ വീണ്ടും സജീവമായി. പുതുതായി എത്തിയ കുരുന്നുകളെ വരവേൽക്കാൻ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും വർണക്കാഴ്ചകളാൽ ഒരുങ്ങിയിരുന്നു.

​അങ്കണവാടി പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മേലെയങ്ങാടി അങ്കണവാടിയിൽ വെച്ച് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. കുട്ടികൾക്ക് ഇനി അറിവിന്റെയും വിനോദത്തിന്റെയും സന്തോഷദിനങ്ങളാണെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. പുതിയതായി എത്തിയ കുരുന്നുകൾക്ക് പൂക്കളും മധുരപലഹാരങ്ങളും സമ്മാനിച്ചാണ് ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചത്.

​ചടങ്ങിൽ വാർഡ് മെമ്പർമാരായ എൻ.കെ. കുഞ്ഞമ്മദ്, റസീന യൂസഫ്, ആൻസമ്മ എൻ.ജെ എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ ജോയി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, അങ്കണവാടി അധ്യാപിക ഹാജിറ ഇബ്രാഹിം എന്നിവരും പങ്കെടുത്തു സംസാരിച്ചു.

​മേലെയങ്ങാടിക്ക് പുറമെ പഞ്ചായത്തിലെ 18 അങ്കണവാടികളിലും അതത് വാർഡ് മെമ്പർമാരുടെയും പൊതുജനങ്ങളുടെയും ജനകീയ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചത്. കുരുന്നുകളെ സ്വീകരിക്കാൻ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം തന്നെ അങ്കണവാടികളിൽ എത്തിച്ചേർന്നിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു