വിജയത്തിളക്കത്തിൽ കൂരാച്ചുണ്ട്: ഉന്നതവിജയികളെ നെഞ്ചോട് ചേർത്ത് ഒന്നാം വാർഡ്!
കൂരാച്ചുണ്ട്: നാടിൻ്റെ അഭിമാനമായി മാറിയ പ്രതിഭകൾക്ക് ആദരവ്! SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മിടുക്കീമിടുക്കന്മാരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൻ്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ആദരിച്ചു. ഒന്നാം വാർഡ് മെമ്പറുടെ പ്രത്യേക താല്പര്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഒരേസമയം ആവേശവും നാടിൻ്റെ ഒത്തൊരുമയും വിളിച്ചോതുന്നതായി മാറി.
ഒന്നാം വാർഡ് മെമ്പറും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ സിനി ജിനോ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെ നാടിൻ്റെ പേര് ഉയർത്തിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന അവർ, വരുംതലമുറയ്ക്ക് ഇവർ വലിയൊരു മാതൃകയാണെന്നും ഓർമ്മിപ്പിച്ചു.
നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ അണിനിരന്നതോടെ ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. സിനി ജിനോയെക്കൂടാതെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ,സണ്ണി പുതിയ കുന്നേൽ, സജി അനന്തക്കാട്ട്, മോൻസി ഇടനാട്,സൂപ്പി തെരുവത്ത്,റിയോൺ ബി തോമസ്, മനോജ് ചേലാപറമ്പിൽ, ഷാജു കരിമ്പനകുഴി, മാത്യു ചേലാപ്പറമ്പത്, അബൂബക്കർ തെരുവത്ത്,ആൻ മരിയ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരീക്ഷാഹാളിലെ കഠിനപ്രയത്നത്തിനൊടുവിൽ നാടിൻ്റെ ആദരവ് ഏറ്റുവാങ്ങിയപ്പോൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുഖത്ത് നിറഞ്ഞത് അഭിമാന നിമിഷങ്ങൾ! വരും നാളുകളിലും ഇത്തരം പ്രതിഭകളെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും ഒന്നാം വാർഡ് എപ്പോഴും മുന്നിലുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ചടങ്ങ് സമാപിച്ചത്.

Comments
Post a Comment