കുറ്റ്യാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം: മെയ് 30 മുതൽ ഭാഗിക തടസ്സം

 



കോഴിക്കോട്: ജില്ലയിലെ കിഫ്ബി (KIIFB) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന ഹിൽ ഹൈവേയുടെ ഭാഗമായി, കുറ്റ്യാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ (മെയ് 30) മുതൽ ഗതാഗതത്തിന് ഭാഗികമായി തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു.


​കേരള റോഡ് ഫണ്ട് ബോർഡ് (KRIDB) പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു