നീതിയറ്റ നിയമത്തിന് മുന്നിൽ ഒരച്ഛന്റെ പക; മകളുടെ കൊലയാളിയെ കൊന്ന് പിതാവ് ചെയ്തത് സ്വന്തം 'നീതി നിർവ്വഹണം

 



തഞ്ചാവൂർ: മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മകൾ കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജിത്തിനെയാണ് പിതാവ് പുണ്ണ്യമൂർത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

​കഴിഞ്ഞ അഞ്ചു മാസങ്ങൾക്ക് മുമ്പാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാവ്യയെ അജിത്ത് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. തഞ്ചാവൂരിനെ നടുക്കിയ ആ സംഭവത്തിൽ പ്രതിയായ അജിത്തിന് അഞ്ച് മാസത്തിനുള്ളിൽ ജാമ്യം ലഭിക്കുകയും പുറത്തിറങ്ങുകയും ചെയ്തു. മകളുടെ കൊലയാളി ജാമ്യത്തിലിറങ്ങി പുറത്തിറങ്ങി നടക്കുന്നത് കണ്ട് നീറുന്ന വേദനയിലായിരുന്നു പിതാവ് പുണ്ണ്യമൂർത്തി.

​   നിയമവ്യവസ്ഥയിലെ പഴുതുകൾ മുതലെടുത്ത് പ്രതി പുറത്തിറങ്ങിയത് പിതാവിനെ വലിയ തോതിൽ പ്രകോപിപ്പിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ അവസരം ലഭിച്ചപ്പോൾ പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മകളുടെ വിയോഗത്തിന് ശേഷം നിയമപരമായ നീതി ലഭിക്കാൻ വൈകുമെന്ന ബോധ്യം വന്നതോടെയാണ് അദ്ദേഹം പ്രതികാരത്തിന് മുതിർന്നതെന്ന് കരുതപ്പെടുന്നു.

​ഒരു പിതാവിന്റെ അതിതീവ്രമായ വേദനയിൽ നിന്ന് ഉണ്ടായ സംഭവമെന്ന നിലയിൽ വിഷയം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുകയും, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ സാധാരണക്കാരൻ നിയമം കൈയ്യിലെടുക്കാൻ നിർബന്ധിതരാകുന്നു എന്ന യാഥാർത്ഥ്യമാണ് ഈ സംഭവം വിളിച്ചോതുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു