യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം; പ്രതി ചികിത്സയിലിരിക്കെപൊള്ളലേറ്റ പ്രതി മരണത്തിന് കീഴടങ്ങി


കൊല്ലം: ഒപ്പം താമസിച്ചിരുന്ന യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ പ്രതി മരണപ്പെട്ടു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘു (56) ആണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പ്രസന്നയെയാണ് രഘു ആക്രമിച്ചത്. പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. തർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് രഘു തീ കൊളുത്തുകയായിരുന്നു. ഇതിനിടെ രഘുവിനും പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലുള്ള പ്രസന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം രഘുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു