അവധിയിൽ പോലുമുണ്ടോ വിവേചനം? വേനൽച്ചൂടിൽ തളർന്ന് ബഡ്‌സ് സ്കൂളുകൾ;

 


കുരാച്ചുണ്ട്: നാട് വെന്തുരുകുമ്പോഴും കരുണയില്ലാത്ത തീരുമാനങ്ങൾക്കിടയിൽ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾ ദുരിതക്കയത്തിൽ. അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ച ഭരണകൂടം, അതിനേക്കാൾ ഏറെ കരുതൽ വേണ്ട ബഡ്‌സ് സ്കൂളുകളെ മറന്നത് എന്തിനെന്ന ചോദ്യം ഉയരുന്നു.

ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിക്കുന്നത് കോൺക്രീറ്റ്, ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളിലാണ്. രാവിലെ 11 മണി കഴിയുന്നതോടെ ഈ മുറികൾ ഓരോന്നും ഓരോ തീച്ചൂളകളായി മാറുന്നു. പല സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഫാനുകൾ പോലുമില്ലാത്ത ക്ലാസ് മുറികളിൽ വിയർത്തുതളർന്ന് ഇരിക്കേണ്ടി വരുന്ന വിദ്യാർഥികളുടെ അവസ്ഥ അതീവ ദയനീയമാണ്.

സമീപ ജില്ലകളിൽ ജില്ലാ കലക്ടർമാർ ബഡ്‌സ് സ്കൂളുകൾക്ക് അവധി നൽകിയിട്ടും കോഴിക്കോട് ജില്ലയിൽ അത്തരമൊരു തീരുമാനം വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഈ കുട്ടികൾക്ക് കഠിനമായ ചൂട് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉറപ്പായിട്ടും അധികൃതർ കാണിക്കുന്ന ഈ മൗനം അമ്പരപ്പിക്കുന്നു.

​വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നിരിക്കെ, ഈ കുട്ടികളുടെ ജീവൻ പന്താടാതെ അടിയന്തരമായി അവധി പ്രഖ്യാപിക്കണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒരേസ്വരത്തിലുള്ള ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു