"ബാബുച്ച: സ്നേഹവും കരുതലും നിറഞ്ഞൊരു ജീവിതം;" ഫാ മനീഷ് പാലത്തും തലക്കൽ അനുസ്മരിക്കുന്നു

 ഉറ്റസ്നേഹിതരെ നാം പേരു വിളിക്കാറില്ലല്ലോ. പകരം സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന വിളിപ്പേരാണ് വിളിക്കാറ്.

ബാബുവിനെ ഒരിക്കലും ബാബു എന്നു വിളിച്ചിട്ടില്ല.  ബാബുച്ച എന്നായിരുന്നു വിളി. ഇനി ബാബുച്ച എന്ന് വിളിക്കാൻ..... ഇല്ല എന്നോർത്തപ്പോൾ ... കണ്ഠം ഇടറുന്നു.... കണ്ണു നിറയുന്നു..... ഒന്നുറപ്പായി.... ഇനി ബാബുച്ച വേറിട്ടല്ല ഇന്നു മുതൽ നമ്മുടെ ഉള്ളിൽ തന്നെ.

നമ്മൾ കഴിഞ്ഞ മാസം കണ്ട് മിണ്ടി പറഞ്ഞ് മനസ്സു നിറഞ്ഞ് പിരിഞ്ഞതല്ലേ ? ഇത്ര പെട്ടെന്ന് വേർപിരിയുമെന്ന് കരുതിയില്ല കൂട്ടുകാരാ

കണ്ടുമുട്ടിയവർക്കും കൂട്ടുകാർക്കും അയൽക്കാർക്കും പുഞ്ചിരി തന്ന് അവശ്യ ഘട്ടങ്ങളിൽ ഒരു നല്ല സമരിയാക്കാരൻ എന്ന വണ്ണം കരുതലോടെ കരുതുന്ന ആ നല്ല മുഹൂർത്തങ്ങൾ ഓർമ്മ താളിലുണ്ട്

എപ്പോൾ കണ്ടുമുട്ടുമ്പോഴും പുഞ്ചിരിയോടെ സംസാരിച്ച് ആശ്ലേഷിച്ച് സ്നേഹപൂർവ്വം ഇടപഴകുന്ന സവിശേഷ രീതി. ചുറ്റുപാടും ഉള്ളവരോട് സ്നേഹം നിറച്ച് പുഞ്ചിരി നിറച്ച് മനസ്സ് നിറച്ച് ഹൃദയം നിറച്ച് കടന്നുപോകുന്ന സ്വഭാവ ശൈലി

കഠിനാധ്വാനം മുഖമുദ്രയാക്കിയ വ്യക്തിത്വം. മലമുകളിൽ നിന്ന് കഠിന ജോലി ചെയ്ത് സ്വപ്രയത്നത്താൽ ഭവനം നിർമ്മിച്ച് ഭാര്യയെയും മക്കളെയും പൊന്നുപോലെ  കരുതിയ വ്യക്തി. സ്വർഗ്ഗം ഭൂമിയിൽ തന്നെ. സ്വർഗ്ഗരാജ്യം നിന്നിൽ തന്നെ സ്വർഗ്ഗരാജ്യം അരികത്തു തന്നെ സ്വർഗ്ഗരാജ്യം കൂടെ തന്നെ 

സ്വർഗ്ഗരാജ്യം ഒപ്പം തന്നെ എന്ന ഈശോയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരി എന്ന് വിശ്വസിക്കാൻ തക്ക ഉറപ്പുതരുന്ന ജീവിതശൈലി

സഭയെ അഗാധമായി സ്നേഹിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമ. സഭ എന്നാൽ സ്വന്തം ഇടവകയാണെന്നും പള്ളി എന്നാൽ സ്വന്തമാണെന്നും ഉറച്ച് വിശ്വസിച്ച് പള്ളിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച വ്യക്തി. കമ്മിറ്റിക്കാരനായും മലയാറ്റൂർ മല 

ചവിട്ടി ത്യാഗത്തിന്റെ കുരിശിൻ ചുവടുകളിലേയ്ക്ക് കയറാൻ മറ്റൊരു കുരിശുമല തീർക്കാനും പള്ളിയുടെ പൊതുവായ അത്യാവശ്യ കാര്യങ്ങളിൽ മുൻകൈ എടുത്ത് പ്രവർത്തിക്കാനും സന്നദ്ധരായ മലയാറ്റൂർ തീർത്ഥാടന ടീമംഗമായും പള്ളിയിൽ സേവനം അനുഷ്ഠിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു

ബാബുച്ച നിന്നെ കാണുമ്പോൾ നിന്റെ കൂടെ നാം സ്ക്കൂളിൽ നടന്ന കാലങ്ങൾ, നമ്മൾ ചിരിച്ചുല്ലസിച്ചും കളി പറഞ്ഞും നടന്ന നിമിഷ ഷങ്ങൾ എല്ലാം ഈ നിമിഷം ഒരു ചിത്രം പോലെ മുന്നിൽ തെളിയുന്നു. നമ്മൾ ഒരിക്കലും രണ്ടു വീട്ടിൽ ആയിരുന്നില്ല. രണ്ട് നാട്ടിൽ ആയിരുന്നില്ല. നാം ഒരു നാട്ടിലും ഒരു വീട്ടിലും ആയിരുന്നു. നമ്മൾ വെറും നാട്ടാരായിരുന്നില്ല. പകരം ഒരേ വീട്ടുകാരും സ്വന്തവുമായിരുന്നു. ഒരു കുടുംബമായി നാം കഴിഞ്ഞു

ബാബുച്ച ഇനി  സമയത്തിനും കാലത്തിനും അതീതമായ സ്നേഹത്തിൽ ആണ്. ഇനി നമ്മൾ തമ്മിൽ സമയത്തിന്റെയും കാലത്തിന്റെയും സ്ഥലത്തിന്റെയും അകലമില്ല. ഈശോയുടെ സവിധത്തിൽ നിത്യ സ്നേഹമായ ഈശോയുടെ അരികെ നിതാന്ത സ്നേഹം ഇനി വേണ്ടുവോളം നുകരൂ. നമ്മൾ തമ്മിലുള്ള അകലം നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം. നമ്മൾ ഉറ്റ കൂട്ടുകാർ കണ്ടുമുട്ടും വരെ മാത്രം നമ്മൾ തമ്മിൽ അകലം.

ഈശോയ്ക്കൊപ്പം നിത്യതയിലേയ്ക്ക് യാത്രയാകുന്ന പ്രിയ ബാബുച്ച

വിട. കൂട്ടുകാരുടെ യാത്രാമൊഴി.

പ്രാർത്ഥനാശംസകൾ

സ്നേഹപൂർവ്വം,

മനീഷച്ചൻ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു