കൂരാച്ചുണ്ടിനെ നൊമ്പരപ്പെടുത്തി ബാബു കുര്യന്റെ വേർപാട്; മരണത്തിന് കീഴടങ്ങിയത് ചികിത്സയിലിരിക്കെ

 



കൂരാച്ചുണ്ട്: തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാബു  നിര്യാതനായി. വട്ടച്ചിറ തൈക്കുന്നുംപുറത്ത് ബാബു കുര്യൻ (50) ആണ് നിര്യാതനായത്. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തെത്തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നു അദ്ദേഹം.

​പരേതനായ തൈക്കുന്നുംപുറത്ത് കുര്യൻ (പ്രാപ്പച്ചൻ) - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.

ഭാര്യ: സിസി (വിലങ്ങാട് ഉള്ളാട്ടികുന്നേൽ കുടുംബാംഗം).

മക്കൾ: അൽഫോൻസ, മെറിൻ.

സഹോദരങ്ങൾ: ബേബി (കൂരാച്ചുണ്ട്), മോളി (ചെന്നലോഡ്), മേരി (പുഴീത്തോട്), ലില്ലി (കൽപറ്റ), ബിജു (കൂരാച്ചുണ്ട്), പരേതയായ ജെസി.

മൃത സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 29/4/26  (ബുധനാഴ്ച) വൈകിട്ട് 4 മണിക്ക് വസതിയിൽ ആരംഭിച്ച്, കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു