കളിക്കൂട്ടുകാർ മൈതാനത്തേക്ക്; ബദറു നേരെ അച്ചാർ കച്ചവടത്തിന്; കുടുംബത്തിന്റെ തണലായി ഈ ഏഴാം ക്ലാസ്സുകാരൻ


 കാസർകോട്: കളിചിരികളും വിനോദങ്ങളുമായി നടക്കേണ്ട പ്രായത്തിൽ സ്വന്തം കുടുംബത്തിന്റെ നെടും തൂണായി മാറിയിരിക്കുകയാണ് മുഹമ്മദ് ബദറുദ്ദീൻ എന്ന പതിമൂന്നുകാരൻ. വിധി തളർത്തിയ ഉമ്മയെയും പഠനത്തിൽ മിടുക്കിയായ സഹോദരിയെയും ചേർത്തുപിടിക്കാൻ ഏഴാം ക്ലാസ്സുകാരനായ ഈ കൊച്ചു മിടുക്കൻ തെരഞ്ഞെടുത്തത് കഠിനാധ്വാനത്തിന്റെ വഴിയാണ്.

രണ്ടു കാലുകളും തളർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഉമ്മയും, പ്ലസ് ടുവിന് പഠിക്കുന്ന സഹോദരിയും അടങ്ങുന്നതാണ് ബദറുവിന്റെ ലോകം. സ്കൂൾ വിട്ടാൽ കൂട്ടുക്കാർ കളിക്കാൻ പോകുമ്പോൾ ബദറുവിന്റെ യാത്ര നേരെ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിലേക്കാണ്. ഉമ്മയും സഹോദരിയും ചേർന്ന് വീട്ടിലുണ്ടാക്കുന്ന രുചികരമായ അച്ചാറുകൾ വിൽക്കാനാണ് ഈ പതിമൂന്നുകാരൻ കാസർകോട് നഗരത്തിലെത്തുന്നത്. ഏകദേശം 10 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബദറു തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നത്.

മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ, അന്തസ്സോടെ അധ്വാനിച്ച് കുടുംബം പുലർത്തുന്ന ബദറുവിനെ കൗതുകത്തോടെയും ഒപ്പം ആദരവോടെയുമാണ് നാട്ടുകാർ നോക്കിക്കാണുന്നത്. വെറുമൊരു കച്ചവടക്കാരൻ എന്നതിലുപരി, ഉത്തരവാദിത്തമുള്ള ഒരു മകനായും സഹോദരനായും അവൻ തന്റെ കടമകൾ നിറവേറ്റുന്നു. കഠിനാധ്വാനത്തിനിടയിലും പഠനകാര്യങ്ങളിൽ ബദറു ഒട്ടും പിന്നിലല്ല. പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളാണ് ഈ കൊച്ചു പ്രായത്തിൽ അവൻ സ്വായത്തമാക്കുന്നത്.

പരിമിതികളെ ഓർത്ത് സങ്കടപ്പെടുന്നവർക്കും അധ്വാനിക്കാൻ മടിക്കുന്നവർക്കും വലിയൊരു പ്രചോദനമാണ് ബദറുദ്ദീൻ. സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുന്ന, കുടുംബത്തെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന ഈ കൊച്ചു പോരാളിക്ക് കാസർകോട് നഗരം ഇപ്പോൾ സ്നേഹാദരങ്ങൾ നേരുകയാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു