തടി വെട്ടാൻ നേരമില്ല; മുറ്റത്തുനിന്ന് അടുപ്പിലേക്ക് നേരിട്ട് ഒരു 'ഹൈവേ'; വൈറലായി ലോങ്ങ് റൂട്ട് വിറകടുപ്പ്.
കോഴിക്കോട്: പാചകവാതക സിലിണ്ടറിനായുള്ള കാത്തിരിപ്പ് നീണ്ടുപോയാൽ പലപ്പോഴും അടുക്കള പട്ടിണിയിലാകാറാണ് പതിവ്. എന്നാൽ ഗ്യാസ് തീർന്നാൽ പതറാത്ത ഒരു വീട്ടമ്മയുടെ 'പുത്തൻ കണ്ടുപിടിത്തം' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും ചിന്തയും പടർത്തുകയാണ്. വിറക് കീറി കഷ്ണങ്ങളാക്കാൻ സമയമില്ലാത്തവർക്ക് മാതൃകയാക്കാവുന്ന ഈ 'ഹൈവേ' വിറകടുപ്പാണ് ഇപ്പോൾ താരം.
ഗ്യാസ് കണക്ഷൻ കിട്ടാൻ വൈകിയതോടെയാണ് വീട്ടമ്മ പണ്ടത്തെ വിറകടുപ്പിലേക്ക് മടങ്ങിയത്. എന്നാൽ വിറക് വെട്ടി അടുപ്പിന്റെ വലിപ്പത്തിനനുസരിച്ചാക്കുക എന്ന 'സാധാരണ' രീതിക്ക് പകരം ഇവർ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ്. മുറ്റത്ത് കിടന്ന വലിയൊരു മരത്തടി മുറിക്കാതെ തന്നെ നേരിട്ട് അടുപ്പിലേക്ക് ഇറക്കിവെച്ചാണ് ഈ സാഹസിക പാചകം.
അടുപ്പിനുള്ളിൽ കത്തുന്ന ഭാഗം കഴിഞ്ഞ് ബാക്കിയുള്ള വിറകിന്റെ നീളം കണ്ടാൽ ആരും ഒന്ന് ഞെട്ടും. അടുക്കളയുടെ വാതിൽ കടന്ന് മുറ്റത്തേക്ക് നീണ്ടുനിൽക്കുന്ന വിറകിന്റെ നീളം ഒരു കൊച്ചു ഹൈവേയെ അനുസ്മരിപ്പിക്കും. വിറക് കത്തുന്നതിനനുസരിച്ച് തടി ഉള്ളിലേക്ക് തള്ളി കൊടുത്താൽ മതിയെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
"തടി മുറിക്കാൻ നേരമില്ല, കഞ്ഞി തിളക്കാൻ താമസമില്ല" എന്ന മട്ടിലുള്ള ഈ കുക്കിംഗ് പ്ലാൻ ഒരു തകർപ്പൻ ഐഡി തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം
.

Comments
Post a Comment