ഗ്യാസ് നൽകിയാൽ മൂന്നാർ ട്രിപ്പ് സമ്മാനം; സിലിണ്ടർ ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ ഉടമയുടെ 'ബമ്പർ' ഓഫർ

 


ആലുവ: സംസ്ഥാനത്തെ പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ, വേറിട്ടൊരു വാഗ്ദാനവുമായി ആലുവയിലെ സാഗർ ഹോട്ടൽ ഉടമ ഷരീഫ. ഹോട്ടലിലേക്ക് ആവശ്യമായ വാണിജ്യ സിലിണ്ടറുകൾ (Commercial Cylinders) എത്തിച്ചു നൽകുന്നവർക്ക് കുടുംബസമേതം മൂന്നാറിലേക്ക് ഒരു ദിവസത്തെ ഉല്ലാസയാത്രയും റിസോർട്ട് താമസവുമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.

ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഹോട്ടലിലെ പാചകം പൂർണ്ണമായും വിറകടുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ ഇവിടെയും പ്രതിസന്ധികൾ ഒഴിയുന്നില്ല. കിലോയ്ക്ക് 4 രൂപയായിരുന്ന വിറകിന് ഇപ്പോൾ 15 മുതൽ 20 രൂപ വരെയായി വില ഉയർന്നു. കൂടാതെ, പുക പുറത്തേക്ക് പോകാൻ കൃത്യമായ സൗകര്യമില്ലാത്ത അടുക്കളകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്.

ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ കുറച്ചുദിവസം അടച്ചിടേണ്ടി വന്നിരുന്നു. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാൽ, യാത്രക്കാർക്ക് ഭക്ഷണത്തിനും ടോയ്‌ലറ്റ് സൗകര്യങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നിലവിൽ ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നത്. ലാഭത്തേക്കാളുപരി, പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരെ നിലനിർത്തുക എന്നതും ഉടമയുടെ ലക്ഷ്യമാണ്.

നിബന്ധനകൾ 

ഓഫർ കേട്ട് പലരും വീട്ടിലെ സിലിണ്ടറുകൾ നൽകാമോ എന്ന് ചോദിച്ചു വിളിക്കുന്നുണ്ടെങ്കിലും ഷരീഫ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നു:

ഹോട്ടലുകളിൽ ഉപയോഗിക്കാൻ അനുമതിയുള്ള 19 കിലോയുടെയോ 17 കിലോയുടെയോ വാണിജ്യ സിലിണ്ടറുകൾ (Commercial Cylinders) എത്തിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫർ.

സിലിണ്ടർ നൽകുന്നവർക്ക് അവരുടെ സൗകര്യപ്രദമായ സമയത്ത് മൂന്നാർ യാത്ര നടത്താവുന്നതാണ്.

ഗ്യാസ് ലഭ്യത സാധാരണ നിലയിലാകുന്നത് വരെ ഈ ഓഫർ തുടരുമെന്നും ഉടമ അറിയിച്ചു.

പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം ചെറുകിട ഹോട്ടലുകളെപ്പോലും പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഇത്തരം വിചിത്രമെങ്കിലും പ്രായോഗികമായ നീക്കങ്ങൾ

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി