മഴക്കാലപൂർവ്വം: പകർച്ചവ്യാധികൾക്കെതിരെ കരുതൽ; ചെമ്പനോട സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം

 

ചക്കിട്ടപാറ: വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിൻ്റെ ഭാഗമായി ചെമ്പനോട അങ്ങാടിയിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചെമ്പനോട സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'മഴക്കാലപൂർവ്വ ശുചീകരണയജ്ഞം'   ശ്രദ്ധേയമായി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെംബർ ജിനീഷ് കല്ലുംപുറത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ (JHI) ശ്യാം, സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി ഷിജോ കുംബ്ലാനി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

മഴക്കാലത്തിന് മുന്നോടിയായി അങ്ങാടിയിലെ ഓടകൾ വൃത്തിയാക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു ശുചീകരണം. അങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും യജ്ഞത്തിൽ സജീവമായി പങ്കുചേർന്നു.

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ രോഗാണുക്കളുടെ വ്യാപനം തടയാൻ സാധിക്കൂ എന്നും വരും ദിവസങ്ങളിലും വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും വാർഡ് മെംബർ ജിനീഷ് കല്ലുംപുറത്ത് അറിയിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി