താമരശ്ശേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ചു: തലയാട് സ്വദേശി ഉൾപെടെ 7 ഏഴ് യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റു

 

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ വാതിൽ തുറന്ന് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

​ഇന്ന് .വൈകുന്നേരം 5.50-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. താമരശ്ശേരിയിൽ നിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ബസ്സിന്റെ വശത്താണ് ഇടിച്ചത്.

അപകടത്തിന്റെ തീവ്രത

ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ പിൻഭാഗത്തെ ടയറും കാറിന്റെ മുൻഭാഗത്തെ ടയറും ഒരേസമയം പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായി ബസ്സ് വെട്ടിത്തിരിയുകയും പിൻവശത്തെ വാതിൽ താനേ തുറന്നുപോവുകയുമായിരുന്നു. ഈ സമയം വാതിലിന് സമീപം നിന്നിരുന്നവരും പിൻസീറ്റിലിരുന്നവരുമായ ഏഴ് യാത്രക്കാരാണ് റോഡിലേക്ക് തെറിച്ചുവീണത്.

പരിക്കേറ്റവർ:

  1. ​പത്മിനി (67), തലയാട് സ്വദേശി
  2. ​ആൽഫിൻ (15), മാനന്തവാടി
  3. ​ജിനീഷ് (45), മാനന്തവാടി
  4. ​ഷെമീം (17), പേരാമ്പ്ര
  5. ​സലീന (38), മുക്കം
  6. ​സിനാൻ (14), മുക്കം
  7. ​ആയിശ (11), മുക്കം

​അപകടം നടന്ന ഉടനെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി