മന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണം: കൂരാച്ചുണ്ടിൽ സി.പി.ഐ (എം) പ്രതിഷേധ പ്രകടനം നടത്തി
കൂരാച്ചുണ്ട്: മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനാധിപത്യപരമായ പ്രവർത്തനങ്ങളെ അക്രമം കൊണ്ട് അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പ്രകടനത്തിന് നേതാക്കളായ വി.ജെ സണ്ണി, അരുൺ കെ ജി, ജോസ് ചെറിയൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസമ്മ, അഡ്വ. ഹസീന, എൻ.കെ കുഞ്ഞമ്മദ്, പ്രബീഷ്, ജലീൽ കുന്നുംപുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി. അങ്ങാടിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ നിരവധി പാർട്ടി പ്രവർത്തകരും പങ്കെടുത്തു

Comments
Post a Comment