അമ്മേ.. എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്, അനിയനെ നന്നായി നോക്കിക്കോണെ. ഞാന്‍ ഇവിടം വിട്ട് പോകുവാ. ; വിടപറയുന്നതിന് മുൻപ് യുവതിയുടെ അവസാന സന്ദേശം.

 


​ഹൈദരാബാദ്: പ്രശസ്ത യൂട്യൂബറും, ബി.എസ്സി സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ (21) ഹൈദരാബാദിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ കൊമാലി, കഴിഞ്ഞ 11 മാസമായി ഹൈദരാബാദിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുമ്പ് കുവൈറ്റിലുള്ള അമ്മ സത്യ വരലക്ഷ്മിക്ക് കൊമാലി ഒരു സന്ദേശം അയച്ചിരുന്നു. 'ഐ ലവ് യൂ സോ മച്ച്' എന്നും ഇളയ സഹോദരനെ നന്നായി നോക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. സന്ദേശം അയച്ചതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തയായ അമ്മ ഉടൻ തന്നെ ഹൈദരാബാദിലുള്ള സുഹൃത്തിനെ വിവരമറിയിക്കുക ആയിരുന്നു. സുഹൃത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കൊമാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്..

​ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായുള്ള 3 വർഷത്തെ പ്രണയബന്ധം തകർന്നതാണ് കൊമാലിയെ കടുത്ത മാനസിക സമ്മർദ്ദത്തില്‍ ആക്കിയതെന്ന് പോലീസ് സംശയിക്കുന്നു. 6 മാസം മുമ്പും ഇവർ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവസ്ഥലത്തുനിന്ന് ഗോവണിയും സാരിയും പോലീസ് കണ്ടെടുത്തു..

യുവതിയുടെ ഫോൺ രേഖകളും സുഹൃത്തുക്കളുടെ മൊഴികളും അടിസ്ഥാനമാക്കി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി