മന്ത്രി വീണാ ജോർജിനെതിരായ അക്രമം: കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐ പ്രതിഷേധം
കൂരാച്ചുണ്ട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മന്ത്രിയെ അക്രമിക്കാനാണ് നീക്കമെങ്കിൽ കെഎസ്‌യുവിനെ തെരുവിൽ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ജനാധിപത്യപരമായ പ്രവർത്തനങ്ങൾക്ക് പകരം അക്രമ രാഷ്ട്രീയമാണ് കെഎസ്‌യു പിന്തുടരുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് മേഖല സെക്രട്ടറി ജെസ്റ്റിൻ ജോൺ, പ്രസിഡന്റ് വി.എസ്. സോണറ്റ്, ട്രഷറർ അശ്വിൻ ശശി, ജോയിൻ്റ് സെക്രട്ടറി സി.പി. നന്ദകിഷോർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. അജിത്, അതുൽ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി. ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Comments
Post a Comment