കൂരാച്ചുണ്ടിൽ കണ്ണിമാങ്ങ വിപണി സജീവം
കൂരാച്ചുണ്ട്: തൊടിയിലെ മാവിന്റെ ചുവട്ടിൽ അടർന്നു വീഴുന്ന മൂപ്പെത്താത്ത കുഞ്ഞു മാങ്ങകൾ പെറുക്കിയെടുത്തും, ചെറിയ വലചേർത്തുകെട്ടിയ മുളങ്കൊക്കയുപയോഗിച്ച് അവ മാവിൽനിന്ന് അടർത്തിയെടുത്തും അച്ചാറിട്ടുവെക്കാനായി ശേഖരി ച്ച് സ്ഫടികഭരണിയിൽ ഉപ്പിലിടു ന്നത് പഴമയിലെ ഗ്രാമ്യസ്മൃതിയി ലെ ഇനിയും മായാത്ത ഏടാണ്. അച്ചാറിടാനായി ഏതുമാങ്ങയും ഉപയോഗിക്കാമെങ്കിലും നാട്ടു മാങ്ങകൊണ്ടുള്ള കണ്ണിമാങ്ങാ അച്ചാറിനാണ് അന്നും ഇന്നും ആരാധകരേറെ.
തൊടിയിൽനിറയെ മാവു ണ്ടായിരുന്ന മുൻകാലത്ത്, കി ളിർന്നുതുടങ്ങി അധികം വൈ കാതെതന്നെ നാട്ടുമാങ്ങകൾ അച്ചാറിട്ടുവെക്കാനായി ശേഖ രിക്കുന്നത് പതിവുകാഴ്ചയായി രുന്നു.
കാലവും രുചിഭേദങ്ങളും മാ റിയെങ്കിലും കണ്ണിമാങ്ങാ അച്ചാ റിനോടുള്ള നാട്ടിൻപുറത്തിൻ്റെ യും നഗരത്തിൻ്റെയുമൊന്നും പ്രിയത്തിന് ഇന്നും കുറവുവ ന്നിട്ടില്ല. കാലാവസ്ഥാവ്യതിയാ നം കാരണം കൂരാച്ചുണ്ട് മലയോരത്ത് ഉൾപെടെ ജില്ലയിൽ പലയിടത്തും നേരത്തേതന്നെ മാവുപൂത്തിരുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ചുള്ള ഇത്തവണത്തെ ഈ മാമ്പൂസമൃദ്ധി മുതലെടുത്ത് നേട്ടം കൊയ്യുകയാണ് കണ്ണിമാങ്ങാ വിപണനസംഘങ്ങൾ. അതി നാൽത്തന്നെ കണ്ണിമാങ്ങാക്കാലത്തിൻ്റെ സമൃദ്ധിയിലാണ് ഇപ്പോൾ മലയോരം.
സാമൂഹിക മാധ്യമപ്ലാറ്റ്ഫോമുകളിലൂടെ ഓർഡർ സ്വീകരി ച്ച് മാങ്ങ മൂക്കുന്നതിനുമുൻപ് പറിച്ചെടുത്ത് ഉപഭോക്താക്കൾ ക്കെത്തിക്കുന്ന തിരക്കിലാണ് പുതിയകാലത്തെ കണ്ണിമാങ്ങാ വിപണനസംഘങ്ങൾ. കേരള ത്തിനകത്തെയും പുറത്തെയും അച്ചാർനിർമാണ യൂണിറ്റുകളി ലേക്ക് ക്വിൻ്റലുകണക്കിന് കണ്ണി മാങ്ങയാണ് ആവശ്യമായിവരു ന്നത്. ഇങ്ങനെ ആവശ്യക്കാരേറിയതോടെ കണ്ണിമാങ്ങാ ബിസിനസും കൂരാച്ചുണ്ടിൽ പൊടിപൊടിക്കുകയാണ്.
പഴുത്ത് മാവിനുചുറ്റും വീണു തീരുമായിരുന്ന മാങ്ങയിൽ നല്ലൊരുശതമാനത്തെ ആദായലബ്ധിയ്ക്കുള്ള ഒരു മാർഗമായി കർ ഷകരിൽ ചിലരെങ്കിലും കണ്ടുതു ടങ്ങിയിരിക്കുന്നു. സമീപകാലത്ത് തങ്ങൾക്ക് കൂടുതൽ കണ്ണിമാങ്ങ നൽകു ന്നതിനായി ഓർഡർ ലഭിച്ചെന്ന് കർഷകൻ സൂപ്പി തെരുവത്ത് പറഞ്ഞു
അച്ചാർ നിർമാണ യൂണിറ്റു കളിലേക്ക് ക്വിന്റലുകണക്കിന് കണ്ണിമാങ്ങ വേണം. അതിനാൽ പട്ടണങ്ങളിലുള്ള ഉപഭോക്താ ക്കളിലേക്ക് ഇവ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഇവർ പറ യുന്നു. ഉയരമുള്ള നാട്ടുമാവിൽ കയറി പ്രത്യേക തോട്ടിയുപയോഗിച്ച് ചതവുപറ്റാതെ മാങ്ങപറി ച്ച് കുട്ടയിലിറക്കണം. ഇതിനുവേ ണ്ട വിദഗ്‌ധതൊഴിലാളികളെ കി ട്ടാനാണ് വിഷമം. കൂലിയും കൂ ടുതലാണ്.
കണ്ണിമാങ്ങാപരുവം കഴി ഞ്ഞാൽ ഡിമാൻഡുമില്ലെന്നതി നാൽ വ്യാപാരത്തിന്റെ പുഷ്കല കാലത്തിന് സമയപരിധി കുറവാ ണ്. എങ്കിലും കണ്ണിമാങ്ങാബിസിനസ് പൊടിപൊടിക്കുകയാണ് മലയോരങ്ങളിൽ.

Comments
Post a Comment