പേരാമ്പ്ര ചേർമല കേവ് പാർക്ക് വിനോദ സഞ്ചാര കേന്ദ്രത്തിൽ ജോലി ഒഴിവുകൾ

 


 പേരാമ്പ്ര:  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡി.ടി.പി.സി) കീഴിലുള്ള പേരാമ്പ്ര ചേര്‍മല കേവ് പാര്‍ക്ക് ഡെസ്റ്റിനേഷനില്‍ ടിക്കറ്റ് കളക്ഷന്‍ സ്റ്റാഫ് ആന്റ് സൈറ്റ് ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ്ജ് (യോഗ്യത:+2. പ്രായപരിധി: 35 വയസ്സ്), ക്ലീനിങ് സ്റ്റാഫ് (പ്രായപരിധി: 45വയസ്സ്, മൂന്ന് മീറ്റര്‍ ചുറ്റളവിലുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പെട്ട പ്രദേശ വാസികള്‍ക്ക് മുന്‍ഗണന) തസ്തികകളിൽ ഒന്ന് വീതം താൽക്കാലിക ഒഴിവുണ്ട്.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിരിക്കണം. സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഡി.ടി.പി.സി, മാനാഞ്ചിറ കോഴിക്കോട് 673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷകൾ ലഭിക്കണം. അപേക്ഷ മാര്‍ച്ച് മൂന്ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpckarikode.com.

ഫോൺ: 0495-2720012.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു