ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി പുനഃസ്ഥാപിച്ചു

 



ചക്കിട്ടപാറ: കാട്ടുപന്നികളെ ഉപാധികളോടെ കൊന്ന് ഇല്ലായ്‌മ ചെയ്യുന്നതിന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനുണ്ടായിരുന്ന അധികാരമായ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി പുനഃസ്ഥാപിച്ച് ഇന്നലെ ഉത്തരവിറങ്ങി.

ചക്കിട്ടപാറ പഞ്ചായത്ത് മുൻ ഭരണ സമിതി ജനവാസ മേഖലയിൽ എ ത്തുന്ന എല്ലാ വന്യ ജീവികളെയും വെടിവച്ചു കൊല്ലുവാൻ പ്രമേയം പാസാ ക്കുകയും അക്കാര്യം പഞ്ചായത്ത് പ്രസിഡൻ്റ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മേൽ സാഹചര്യ ത്തിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസി ഡൻ്റിന് 1972 ലെ വന്യ ജീവി (സംരംക്ഷ ണ) നിയമത്തിലെ വകുപ്പ് 5 (2) പ്രകാ രം ഡെലിഗേറ്റ് ചെയ്യപ്പെട്ട അധികാരം താത്കാലികമായി റദ്ദാക്കണമെന്ന് സൂ ചന (5) പ്രകാരം സർക്കാർ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യജീ വനും സ്വത്തിനും ഭീഷണിയായ കാട്ടു പന്നികളെ വെടിവച്ചു കൊല്ലുന്നതിനാ യി, ഓണററി വൈൽഡ് ലൈഫ് വാർ ഡനായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് ഡെലിഗേറ്റ് ചെയ്യപ്പെട്ട അ ധികാരം താത്കാലികമായി റദ്ദ് ചെയ്തിരുന്നു.

പഞ്ചായത്തിൽ പുതിയ ഭരണസ മിതി നിലവിൽ വന്നിട്ടുള്ള സാഹചര്യത്തിൽ 8-4-2025 ലെ ഉത്തരവ് പുനഃ പരിശോധിച്ചു കൊണ്ട് ഈ അധികാ രങ്ങൾ പുനഃസ്ഥാപിച്ചതായാണ് ചീ ഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഉത്ത രവിറക്കിയിരിക്കുന്നത്. ഇതിന്റെ പകർപ്പ് ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തി.

കഴിഞ്ഞ ബുധനാഴ്‌ച ഈ ആവ ശ്യം ഉന്നയിച്ചു കൊണ്ട് പ്രസിഡന്റ് മോളി തോമസ് തിരുവനന്തപുരത്ത് സെക്ര ട്ടേറിയറ്റിലെത്തി വനം മന്ത്രി എ.കെ. ശ ശീന്ദ്രനെ കണ്ടിരുന്നു. ഇതോടെയാണ് പത്ത് മാസമായി പഞ്ചായത്ത് സെക്രട്ട റിയിൽ നിക്ഷിപ്‌തമായിരുന്ന പദവി പ്ര സിഡൻ്റിലേക്ക് തിരികെ എത്തിയത്. ച ക്കിട്ടപാറ പഞ്ചായത്തിൽ കർഷകരെ വലച്ച് കാട്ടുപന്നിശല്യം അതിരൂക്ഷമാ ണെന്ന് പ്രസിഡന്റ് മന്ത്രിയെ അറിയി ച്ചിരുന്നു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി