കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാൻ, ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം; വിമാനത്താവളത്തിന്റെ പ്രവർത്തനം സുരക്ഷിതം

 




കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിന് (T1) നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ ഏതാനും ജീവനക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.


സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ-രാജ്ഹിയുടെ അറിയിപ്പ് പ്രകാരം, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി