കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഗസ്റ്റിൻ കാരക്കട അനുസ്മരണം നടത്തി

  



കൂരാച്ചുണ്ട്:   കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി അഗസ്റ്റിൻ കാരക്കട അനുസ്മരണ യോഗം നടത്തി. യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്, യുഡിഎഫ് ചെയർമാൻ, മണ്ഡലം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ 6 പതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു പാപ്പച്ചൻ ചേട്ടനെന്ന് അടുപ്പക്കാർ വിളിക്കുന്ന അഗസ്റ്റിൻ കാരക്കട. 

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ,മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ്, വാർഡ് മെമ്പർ സണ്ണി ജോസഫ്, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് രാജീവൻ,  UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, KSU നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, INTUC പ്രസിഡന്റ് കുര്യൻ ചെമ്പനാനി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിസാം കക്കയം, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ, ആൻഡ്രൂസ് കട്ടിക്കാന, ബേബി തേക്കാനത്ത്, സണ്ണി പുതിയക്കുന്നേൽ, ദേവസ്യ വടക്കേക്കുന്നേൽ, ജോസ് വട്ടുകുളം എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു