പേരാമ്പ്രയിൽഓട്ടോ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈപ്പാസിന് സമീപത്തെ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ പേരാമ്പ്ര ബൈപ്പാസിലായിരുന്നു അപകടം.
വേഗതയിലെത്തിയ ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലുള്ള വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണ് ഓട്ടോറിക്ഷയിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കുകൾ അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് ബൈപ്പാസിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments
Post a Comment