കൂരാച്ചുണ്ട് പഞ്ചായത്ത് ബജറ്റ്: കളിമൈതാനത്തിന് 71.5 ലക്ഷം; 16.6 ലക്ഷം രൂപയുടെ മിച്ചബജറ്റ്
കൂരാച്ചുണ്ട്: വികസനക്കുതിപ്പിന് ഊന്നൽ നൽകി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമീണ മേഖലയുടെ കായിക ഉന്നമനം ലക്ഷ്യമിട്ട് പൊതു കളിമൈതാനത്തിനായി 71.5 ലക്ഷം രൂപ വകയിരുത്തിയതാണ് ബജറ്റിലെ പ്രധാന ആകർഷണം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലശ്ശേരിയാണ് ബജറ്റ് അവതരിപ്പിച്ചത്. ആകെ 26.15 കോടി രൂപ വരവും 25.97 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കണക്കുകൾ പ്രകാരം 16.6 ലക്ഷം രൂപയുടെ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണിത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, വിവിധ വാർഡ് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വരും വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment