കാത്തിരിപ്പിന് വിരാമം; മലയോര ഹൈവേ 28-ാം മൈൽ - ചെമ്പ്ര റീച്ച് നിർമ്മാണം ആരംഭിച്ചു

 

കൂരാച്ചുണ്ട്: മലയോര മേഖലയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന മലയോര ഹൈവേയുടെ നിർണ്ണായക ഘട്ടമായ 28-ാം മൈൽ - ചെമ്പ്ര റീച്ചിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. മാസങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. കേളോത്തുവയൽ എമ്പ്രയിൽ താഴെ ഭാഗത്തുനിന്നാണ് നിലവിൽ റോഡ് പണി ആരംഭിച്ചിട്ടുള്ളത്.

​പദ്ധതി ടെൻഡർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.  പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ തന്നെ പൊതുമരാമത്ത് മന്ത്രി നിർവഹിക്കുമെന്നാണ് സൂചന.

 ആകെ 9.45 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് ഈ റീച്ചിൽ നിർമ്മിക്കുന്നത്. 28-ാം മൈൽ മുതൽ ചെമ്പ്ര വരെയുള്ള റീച്ചിന്റെ പണികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ടൗൺ മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അവിടുത്തെ 900 മീറ്റർ ഭാഗം പ്രത്യേക റീച്ചായി തിരിച്ചാണ് പൂർത്തീകരിക്കുക.

​ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും. മലയോര മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ഈ റോഡ് നിർണ്ണായക പങ്കുവഹിക്കും. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ പ്രദേശത്തെ വാണിജ്യ മേഖലയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു