സജ്ജം-2026: പഠന പിന്തുണ പദ്ധതിക്ക് കൂരാച്ചുണ്ടിൽ തുടക്കമായി

 



കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സമഗ്ര പഠന പിന്തുണ പദ്ധതി ‘സജ്ജം-2026’ന് കൂരാച്ചുണ്ടിൽ ഉജ്ജ്വല തുടക്കം. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.കെ. കുഞ്ഞമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും പരീക്ഷാഭയം അകറ്റുന്നതിനും ഇത്തരം പദ്ധതികൾ വലിയ സഹായമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​സെന്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഷാജി കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ഷിബു മാത്യു സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ രംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

​ചടങ്ങിൽ ഹയർ സെക്കണ്ടറി പി.ടി.എ പ്രസിഡന്റ് സണ്ണി എംബ്രോയിൽ, ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, എം.പി.ടി.എ പ്രസിഡന്റ് ജിഷ മാത്യു, സ്‌കൂൾ ലീഡർ മാസ്റ്റർ കിരൺ ജോജോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജയോത്സവം കൺവീനർ ഷാന്റി മോൾ കെ. ജോസഫ് നന്ദി രേഖപ്പെടുത്തി. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി