രാവിലെ 10 മണിവരെ രോഗികൾക്കിടയിൽ സജീവം, യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...

 


തൃശൂർ: തൃശൂരിൽ യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ. മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാൻ. രാവിലെ 10 മണി വരെ മെഡിക്കൽ കോളജിലെ ഒപിയിൽ റയാൻ പ്രവർത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം..


ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. ജീവനൊടുക്കിയത് ആകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ തേടും..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു