ആറ് മാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവം; കുഞ്ഞിനെ കണ്ടെത്തി



കാസർകോട്:  ആറ്  മാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തിൽ കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിക്കാണ് കൈമാറിയിരിക്കുന്നത്. കുമ്പളയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്.

മംഗളൂരുവിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ തേടി യുവതിയുടെ വീട്ടിൽ ആരോഗ്യ പ്രവർത്തകയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ജോലിയുടെ ഭാഗമായാണ് ആരോഗ്യ പ്രവർത്തക കുഞ്ഞിനെ തേടി എത്തിയത്. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ നീർച്ചാലിലെ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

കുമ്പള പഞ്ചായത്തധികൃതരും, സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേർന്നാണ് പൊലീസിലും ശിശുക്ഷേമ സമിതിയിലും വിവരമറിയിച്ചത്. ശേഷം നടന്ന അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം യുവതി ഭാര്യയും മക്കളുമുള്ള മറ്റൊരാളെ വിവാഹം കഴിച്ചതായും പറയുന്നു. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായത്. എന്നാൽ, കുഞ്ഞിനെ പോറ്റാനായി തന്നെ ഏൽപിച്ചതാണെന്നാണ് നീർച്ചാലിലെ സ്ത്രീയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞ് പൂർണ ആരോഗ്യവാനായി കഴിയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു