പരിധിക്കു പുറത്തായി തലയാട് മലയോര മേഖല
തലയാട് മലയോര മേഖല ഇപ്പോഴും മൊബൈൽ ഫോൺ നെറ്റ്‌വർക് കവറേജിന് പുറത്ത്
തലയാട്: തലയാടിന്റെ വർ ഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരമാകുന്നില്ല, അതിനാൽ മലയോര മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും പരിധി ക്ക് പുറത്ത്.
തലയാട്, ചീടിക്കുഴി, കാവുംപു റം വയലട, മങ്കയം, തെച്ചി, 25-ാം മൈൽ, തുടങ്ങിയ പ്രദേശങ്ങളാ ണ് കാര്യക്ഷമമായ മൊബൈൽ ഫോൺ നെറ്റ്‌വർക് കവറേജിന് പുറത്ത് തുടരുന്നത്. നെറ്റ്‌വർക് കുറവായതിനാൽ സുഗമമായി ഫോൺ ചെയ്യുന്നതിനും ഇന്റർ നെറ്റ് ഉപയോഗിക്കുന്നതിനും തട സ്സം നേരിടുന്നതായി നാട്ടുകാർപറഞ്ഞു. രാവിലെയും വൈകിട്ടും ജിയോ ടാഗ് പ്രകാരം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാ തെ തൊഴിലുറപ്പ് തൊഴിലാളി കൾ വലിയ പ്രതിസന്ധിയിലാണ്
വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ വലിയ പ്രയാസമാണ് അനുഭ വിക്കുന്നത്. നാട്ടുകാർക്ക് യു പിഐ ഇടപാടുകൾ നടത്തുന്ന തിനും മറ്റു ഓൺലൈൻ ബാങ്കി ങ് സേവനങ്ങൾ ലഭിക്കുന്നതി നും വലിയ തിരിച്ചടിയാണ്. സർ ക്കാർ തലങ്ങളിലും മൊബൈൽ ഫോൺ കമ്പനി അധികൃതർക്കും കൃത്യമായ സേവനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉപഭോ ക്താക്കൾ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു പരിഹാര വും ഉണ്ടായിട്ടില്ല. കാന്തലാട് വി ല്ലേജിന്റെ ഒരു ഭാഗത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചെങ്കിലും ഇന്റർ നെറ്റ് കവറേജ് ലഭിക്കാത്തതി നാൽ പൂർത്തിയാക്കാൻ കഴി ഞ്ഞില്ല. വയലടയിലെ മിക്ക സ്‌ഥ ലങ്ങളിലും കവറേജ് ലഭിക്കാറില്ല. ഇത് വിനോദ സഞ്ചാരികളെ വലിയ പ്രതിസന്ധിയിലാക്കുന്നു. മേഖലയിൽ പുതിയ ടവറുകൾ സ്‌ഥാപിച്ച് നെറ്റ്‌വർക് കവറേജ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments
Post a Comment