പാലേരിയിൽ അന്യസംസ്ഥാന തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

 


 പേരാമ്പ്ര :  പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. സ്കൂട്ടർ യാത്രികനായ ഒരാൾക്ക് സാരമായി പരിക്കേറ്റു.   കടയ്ക്ക് എതിർവശത്തുള്ള ഒറ്റക്കണ്ടം റോഡിൽ നിന്ന് കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാത മുറിച്ചു കടന്നുവന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്.

ഈ സമയം റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുന്നശ്ശേരി ചെട്ട്യാങ്കണ്ടി ഇബ്രായി കുട്ടിയെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നാട്ടി സ്വദേശി പി.പി. രാജന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലേക്കാണ് ജീപ്പ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കട ഉൾപ്പെടെ തകർന്നു. എന്നാൽ, ഈ സമയം കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. പാലേരിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ജീപ്പ് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി