പേരാമ്പ്രയിൽ ബസുകളിൽ വീണ്ടും ലഹരി പരിശോധന

 


പേരാമ്പ്ര: പേരാമ്പ്രയിൽ ബസുകളിൽ പരിശോധന ശക്തമാക്കി. ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന. ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന.

മോട്ടോർ വെഹിക്കിൾ പൊലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.കോഴിക്കോട്, കുറ്റ്യാടി റൂട്ടിലുള്ള സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തിൽ ചില ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന് പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവർ പൊലീസ് പിടിയിലായിരുന്നു. ഈസാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പരിശോധനക്ക് നിർദേശം നൽകിയത്.


ഇന്ന് പേരാമ്പ്ര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. ഡ്രൈവർമാരുടെ മോശമായ ഇടപെടൽ, അമിത ശബ്ദത്തോടെയുള്ള ഫോണുകൾ, ട്രിപ്പ് കട്ടിംഗ് മുതലായ കാര്യങ്ങളിലും നടപടി എടുത്തു. ആൾക്കോമീറ്റർ വെച്ച് സ്വകാര്യ ബസ്സുകളിലും കെഎസ്ആർടിസി ബസിലെ ഡ്രൈവർമാരെ ഉൾപ്പെടെ പരിശോധന നടത്തി.

നിലവിൽ ലഹരി സംബന്ധമായ കാര്യങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എയർഫോണുകൾ, ക്യാമറ ഫിറ്റ് എന്നിവ പിടിച്ചിട്ടുണ്ട്.

കോഴിക്കോട് ആർടിഒ സന്തോഷ് കുമാർ, വടകര ആർടിഒ ആർ രജീഷ്,പേരാമ്പ്ര ജോയിന്റ് ആർടിഒ പ്രഗീഷ്, സിഐ ജംഷീദ്, എക്സൈസ് ഓഫീസർ അശ്വിൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി