ചക്കിട്ടപാറ പന്നിക്കോട്ടുരിൽ ഡിജിറ്റർ സർവ്വേ ക്യാമ്പ് ഓഫീസ് അടിച്ചു തകർത്തു
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പന്നിക്കോട്ടൂർനഗറിൽ സാംസ്കാരകനിലയത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ് ജനൽ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർഅടിച്ചു തകർത്തു. ജനൽഗ്ലാസുകൾ ചിന്നിചിതറി. നിലത്ത് രക്തം വീണു കിടക്കുന്നുണ്ട്. രാവിലെ സാംസ്കാരിക നിലയത്തിലെത്തിയവരാണ് ആദ്യം കണ്ടത്. തുടർന്നു അധികൃതരെ അറിയിച്ചതിനെ തുടർന്നു സ്ഥലം സന്ദർശിച്ചു.
പ്രദേശത്ത് മുറിവ് പറ്റിയവരെക്കുറിച്ച് അന്വഷണവും നടക്കുന്നുണ്ട്.

Comments
Post a Comment