വോട്ടർ പട്ടികയിൽ ജീവിച്ചിരിപ്പില്ല; മരണ സർട്ടിഫിക്കറ്റ് വേണമെന്ന് വോട്ടർ; വെട്ടിലായി ചക്കിട്ടപാറ പഞ്ചായത്ത് അധികൃതർ
( പരേതരുടെ ലിസ്റ്റിൽപെടുത്തി വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ജോസഫ് ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ )
ചക്കിട്ടപാറ: ജീവിച്ചിരിക്കുന്ന വോട്ടറെ പരേതരുടെ ലിസ്റ്റിൽ പെടുത്തി ചക്കിട്ടപാറ പഞ്ചായ ത്തിലെ വോട്ടർ പട്ടിക. കഴി ഞ്ഞ ദിവസം പുറത്തിറക്കിയ വോട്ടർ പട്ടികയിലാണ് വാർഡ് പത്തിലെ ക്രമനമ്പർ 481 ജോ സഫ് (ജോയി) തീക്കുഴിവയലി നെ പരേതനാക്കി വോട്ട് നിഷേ ധിച്ചതായി നോട്ടീസ് ബോർ ഡിൽ പ്രദർശിപ്പിച്ചത്. ഇതിനെ തിരേ ശക്തമായ പ്രതിഷേധവു മായി ജോസഫും കോൺഗ്ര സുകാരും പഞ്ചായത്ത് ഓഫീ സിലെത്തി. താൻ ജീവിച്ചിരിപ്പി ല്ലെങ്കിൽ ഡെത്ത് സർട്ടിഫിക്ക റ്റ് വേണമെന്ന് ജോസഫ് സെ ക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി കോൺഗ്രസുകാരു ടെ പ്രതിഷേധം രൂക്ഷമായപ്പോ ൾ ഉന്നതങ്ങളിൽ റിപ്പോർട്ട് ചെ യ്‌ത് പ്രശ്‌ന പരിഹാരമുണ്ടാ ക്കാമെന്ന് മറുപടി നൽകി. വാ ർഡ് 14 ലെ ഒരു കോൺഗ്രസ് കുടുംബത്തിലെ നാല് വോട്ടാ ണ് പട്ടികയിൽ നിന്ന് തള്ളിയി രിക്കുന്നത്. കോൺഗ്രസ് പേരാ മ്പ്ര ബ്ലോക്ക് സെക്രട്ടറി സിന്ധു വിജയനും കുടുംബവുമാണ് വോട്ടർ പട്ടികയിൽ നിന്ന് പുറ ത്തായിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള വാർഡ് 12 ൽ നിന്നു 17 സിപിഎം വോട്ട് വാർഡ് 11 ലേക്കും, 9 വോട്ട് വാർഡ് 9 ലേക്കും, 8 വോട്ട് വാർഡ് 13 ലേക്കും മാറ്റിയിട്ടുണ്ട്. ഈ വാർഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിക്കാനാണ് ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന.

Comments
Post a Comment