എഴുപതിന്റെ നിറനിലാവ് ; പിറന്നാൾ പ്രഭയിൽ കേരളം

 


മൂന്നായിക്കിടന്നിരുന്ന കേരളക്കരയി ൽ മുഴങ്ങിയ ഐക്യകാഹളത്തിന് സപ്തതി നിറവ് സ്വാതന്ത്ര്യത്തിനുവേണ്ടി ഉയിരേകിയ ധീരദേശാഭിമാനികൾ പാടിയ സമരഗീതങ്ങളുടെ പശ്ചാത്തല ത്തിലാണ് കേരം തിങ്ങും കേരളനാട് ന വോത്ഥാന മഞ്ചലിലേറി ഐക്യകേരള മെന്ന മോഹപാതയിൽ ലയിച്ചത്. മല യാളിയെന്ന അഭിമാനം തിരയടിച്ച 1956 നവംബർ ഒന്ന് എന്ന പൊൻസുദിനത്തി ൽ ആരംഭിച്ച യാത്ര ഇനിയെത്ര ദശാസന്ധികൾ പിന്നിട്ടാലാണ് നവകേരളത്തിലെത്തുക

പരശുരാമൻ മഴുവെറിഞ്ഞുണർത്തി യെന്നൊരു കഥ പഴമ്പാട്ടുകളിലുണ്ട്. മാ വേലിമന്നൻ നാടുവാണ കാലത്തെക്കു റിച്ചുള്ള മധുരസ്‌മരണ വർഷംതോറും പൂക്കളമിടാനെത്തുന്നു. പടിയിറങ്ങിയ രാജഭരണത്തിന്റെയും തോൽപ്പിച്ചോടി ച്ച അധിനിവേശപ്പെരുമയുടെയും ബാ ക്കിപത്രം മേൽമുണ്ട് അരയിൽക്കെട്ടി ഇടയ്ക്കിടെ മുട്ടുകുത്തുമ്പോഴാണ് സ്വ ർണപ്പാളികൾ അപ്രത്യക്ഷമാകുന്നതും അക്ഷയപാത്രങ്ങൾക്ക് ക്ലാവു പിടിക്കുന്നതും. സട കൊഴിഞ്ഞഫ്യൂഡൽ പ്ര ഭുത്വവും വെട്ടിവെട്ടിക്കയറി പൊരുതി വീണ ചാവേറുകളും ചരിത്രത്തിന്റെ തനിയാവർത്തനങ്ങളിൽ പുനർജനി ക്കുന്നതും നാമറിയുന്നുണ്ട്. ജനായ ത്ത ഭരണത്തിന്റെ പഴുതുകളിലൂടെ നുഴഞ്ഞുകയറുന്ന ക്ഷുദ്രജീവികളു ഒടെ ഇഴച്ചിലിന്റെ അലോസരം മാറ്റാൻ റീലുകളും ചാനൽ ചർച്ചകളുമുണ്ട ന്നതാണ് ആശ്വാസം.


അലസതയുടെ ഡിജിറ്റൽ മയക്ക ങ്ങളിൽനിന്ന് ജാഗ്രതയുടെ മിന്നൽ പ്പിണരുകളായി മാറിയില്ലെങ്കിൽ വാ ത്തിപ്പാടുന്ന നവോത്ഥാനവെളിച്ച വും പലരുടെയും ജീവത്യാഗത്തിലു ടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തി ന്റെ തേൻകണങ്ങളും മായക്കാഴ്ച യായി മാറാൻ അധികസമയം വേണ്ടി വരില്ല. ഈ തിരിച്ചറിവിലൂടെ മറ്റൊരു കേരളപ്പിറവി ദിനത്തെ നമുക്ക് വരവേൽക്കാം 



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി