ജോലി ഏറ്റെടുക്കും മുമ്പേ യാത്ര ചെയ്ത വിമാനത്തില്‍ യുവാവിന് പുതുജീവന്‍ നല്‍കിയ രണ്ട് മലയാളി നഴ്സുമാര്‍

 


കോഴിക്കോട്:  ജോലി ഏറ്റെടുക്കും മുമ്പേ യാത്ര ചെയ്ത വിമാനത്തില്‍ യുവാവിന് പുതുജീവന്‍ നല്‍കിയ രണ്ട് മലയാളി നഴ്സുമാര്‍..യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരാവുകയായിരുന്നു ഇവര്‍.

റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിലാണ് അഭിജിത്ത് ജീസിനും അജീഷ് നെൽസണും സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്. തൃശൂരിൽ നിന്നുള്ള 34 വയസുകാരനാണ് ഇവർ തുണയായത്.

 പുലർച്ചെ 5.30 നാണ് സംഭവം. അബൂദാബിയിലേക്കുള്ള വിമാനം 35,000 അടി ഉയരത്തിൽ എത്തിയപ്പോള്‍ ആരോ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ശബ്ദം അഭിജിത്ത് കേട്ടു.തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ പ്രതികരണമില്ലാതെ സീറ്റിൽ കിടക്കുന്നു. പൾസ് പരിശോധിച്ചു,അപ്പോഴാണ് അയാൾക്ക് ഹൃദയാഘാതം സംഭവിച്ചതായി മനസ്സിലാവുന്നത്.തുടര്‍ന്ന് സിപിആര്‍ നല്‍കുികയായിരുന്നു. യാത്രക്കാരിലൊരാളായ ഡോ. ആരിഫ് അബ്ദുൽ ഖാദറും സഹായിക്കാൻ മുന്നോട്ടുവന്നു.നഴ്സുമാരുടെ സമയോചിതമായ ഇടപെടലില്‍ യുവാവിന് പുതുജീവന്‍ ലഭിക്കുകയായിരുന്നു.

യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാക്കളിൽ ഒന്നായ റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനമാണ് റെസ്‌പോൺസ് പ്ലസ് മെഡിക്കൽ (ആർപിഎം). ഈ സ്ഥാപനത്തിലെ ജീവനക്കാരായി വയനാട് സ്വദേശിയായ അഭിജിത്തും ചെങ്ങന്നൂരിൽ നിന്നുള്ള അജീഷും ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത് 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു