പേരാമ്പ്രയിൽ മഴയിൽ റോഡിൽ തെന്നിവീണ ബൈക്ക് യാത്രികനെ ലോറി ഇടിച്ചു; ഡ്രൈവിങ് ഇൻസ്ട്രക്ടർക്ക് ഗുരുതര പരിക്ക്

 


പേരാമ്പ്ര : പേരാമ്പ്ര ഉള്ളേരി സംസ്ഥാന പാതയിൽ ചാലിക്കരയിൽ ബൈക്കും കോഴികളെ കൊണ്ടുപോവുന്ന മിനി ലോറിയും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.   ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.

മഴയിൽ നനഞ്ഞ റോഡിൽ തെന്നി വീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂർ ഭാഗത്തേക്ക് തിരിച്ച് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.

 ഹീറോ ഹോണ്ട ബൈക്കുമായാണ് കൂട്ടിയിടിച്ചത്. കാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) നാണ് പരുക്കേറ്റത്.

നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ട‌റാണ് റിൻഷാദ്. സാരമായി പരുക്കേറ്റ യുവാവിനെ മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു