സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അൽക്ക ഷിനോജിന് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് ആദരിച്ചു.

 


കൂരാച്ചുണ്ട് : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കൂരാച്ചുണ്ട് സ്വദേശി അൽക്ക ഷിനോജിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.


 കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിൻസി തോമസ് ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ് ടി.എൻ.അനീഷ് ഷാൾ അണിയിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി