നാദാപുരത്ത് രാവിലെ മുറ്റമടിക്കുമ്പോൾ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതികൾ രക്ഷപ്പെട്ടു

 


നാദാപുരം: മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയ പറമ്പത്ത് പാത്തുട്ടിയാണ് ആക്രമണത്തിനിരയായത്.

രാവിലെ വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ യുവാവ് പാത്തുട്ടിയെ പിറകിൽ നിന്ന് തള്ളിമാറ്റി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ നിലത്തുവീണ പാത്തൂട്ടിക്ക് വലത് ചുമലിന് പരിക്കേറ്റു. ബഹളം കേട്ട് വീട്ടുകാർ ഓടിവരുന്നതിനിടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.

പരിക്കേറ്റ പാത്തുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

 പ്രതികളെ തിരിച്ചറിയനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു