ചക്കിട്ടപാറയിൽ പന്നിഫാമുകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി



ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ അനുമതിയില്ലാതെ പ്രവർത്തി ക്കുന്ന പന്നിഫാമുകൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നതായി അക്ഷേപം. ചക്കിട്ടപാറ പഞ്ചായത്ത് ഏ ഴാംവാർഡിൽ പെരുവണ്ണാമൂഴി എർത്ത് ഡാമിനു സമീപമുള്ള ചില പന്നിഫാമുകൾക്കെതിരേ പ്രദേശവാസി ടി.വി. ജോൺസൺ തടിക്കാട്ടിന്റെ നേതൃത്വത്തിൽ പ രാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമുകൾ നിർത്തലാക്കണമെന്ന ഉത്തരവ് നിലവിലുണ്ടെന്നു ജോൺസൺ പറയുന്നു. പക്ഷേ ഫാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

കൊയിലാണ്ടി താലൂക്ക് വികസന സമിതിക്കും പരാതി നൽ കിയിരുന്നു. ഫാമുകൾ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ യാണെന്ന് ചക്കിട്ടപാറ പഞ്ചായ ത്ത് സെക്രട്ടറി താലൂക്ക് വികസനസമിതിയിൽ ഒരു മാസം മുമ്പ് രേഖാമൂലം റിപ്പോർട്ട് ചെയ്തിട്ടു ണ്ട്. തുടർ നടപടിയുടെ ഭാഗമാ യി ഫാം ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി യുടെ മറുപടിയിലുണ്ട്. ആരാധ നാലയം, സ്കൂ‌ൾ തുടങ്ങിയവ ഫാമുകളുടെ സമീപത്തുണ്ട്. ഫാമിൽ നിന്നുള്ള ദുർഗന്ധം ബു ദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് ആക്ഷേപം

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി