മലയോര നാടിന്റെ അഭിമാനമായി അൽക്ക; സംസ്ഥാന സ്‌കൂൾ കായികമേളയിൽ നാലാം മെഡലുമായി വീണ്ടും അൽക്ക ഷിനോജ്

 




കൂരാച്ചുണ്ട്:   മലയോര നാടിൻ്റെ കായിക പെരുമയിൽ വീണ്ടും പുതിയ  അധ്യായം എഴുതി ചേർത്ത് കൂരാച്ചുണ്ടുകാരി അൽക്ക ഷിനോജ്. സംസ്ഥാന സ്കൂ‌ൾ ഒളിംപിക്സിൽ രണ്ടു ഇനങ്ങളിൽ സ്വർണ്ണവും  ഓരോ വെള്ളിയും വെങ്കലവും ഉൾപെടെ മെഡലുകൾ  കരസ്ഥമാക്കിയാണ് ഈ മിടുക്കി മലയോര നാടിൻ്റെ അഭിമാന താരമായത്.

 തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 4 X 100 മീറ്റർ റിലേയിൽ ബ്രോൺസ് മെഡൽ നേടി.

നേരത്തെ 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും ഇന്ന് നടന്ന 400 മീറ്റർ ഓട്ടത്തിലും സ്വർണം മെഡലും അൽക്ക നേടിയിരുന്നു. 

 കായിക മേളയിൽ നിന്ന് 4 മെഡൽ ആണ് അൽക്കയുടെ നേട്ടം 

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു